PM Modi: അമേരിക്കൻ സന്ദർശനത്തിന് സമാപനം; പ്രധാനമന്ത്രി ഇനി ഈജിപ്തിലേയ്ക്ക്

PM Modi to visit Egypt: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികളിൽ ഒന്നാണ് ഈജിപ്ത് എന്നതിനാൽ മോദിയുടെ സന്ദർശനം പ്രധാനമാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 10:21 AM IST
  • രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി ഈജിപ്തിലേയ്ക്ക് തിരിച്ചത്.
  • കെയ്‌റോയിലെ ചരിത്രപരമായ അൽ-ഹക്കിം മസ്ജിദ് പ്രധാനമന്ത്രി സന്ദർശിക്കും.
  • പ്രധാനമന്ത്രി അരമണിക്കൂറോളം മസ്ജിദിൽ ചെലവഴിക്കും.
PM Modi: അമേരിക്കൻ സന്ദർശനത്തിന് സമാപനം; പ്രധാനമന്ത്രി ഇനി ഈജിപ്തിലേയ്ക്ക്

വാഷിംഗ്ടൺ: അമേരിക്കൻ സന്ദർശനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തിലേയ്ക്ക്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഈജിപ്തിലേക്ക് പുറപ്പെട്ടു. 16-ാമത് ഫാത്തിമിദ് ഖലീഫയായ അൽ-ഹക്കീം ബി-അംർ അള്ളായുടെ (985-1021) പേരിലുള്ള കെയ്‌റോയിലെ ചരിത്രപരമായ അൽ-ഹക്കിം മസ്ജിദ് പ്രധാനമന്ത്രി സന്ദർശിക്കും. അദ്ദേഹം അരമണിക്കൂറോളം മസ്ജിദിൽ ചെലവഴിക്കും. 

കെയ്‌റോയിലെ ദാവൂദി ബൊഹ്‌റ സമൂഹത്തിന്റെ ഒരു പ്രധാന സാംസ്‌കാരിക കേന്ദ്രമാണ് അൽ-ഹക്കീം ബി-അംർ അല്ലാഹ് എന്ന പള്ളി. ഒന്നാം ലോകമഹായുദ്ധ സമയത്ത് ഈജിപ്തിന് വേണ്ടി പോരാടിയ ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി ഹീലിയോപോളിസ് വാർ ഗ്രേവ് സെമിത്തേരിയും പ്രധാനമന്ത്രി  സന്ദർശിക്കും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്. 

ALSO READ: ഭീകരതയോട് സന്ധിയില്ല; യുഎസ് കോൺ​ഗ്രസിൽ ചൈനയ്ക്കും പാകിസ്താനുമെതിരെ ആഞ്ഞടിച്ച് മോദി

ഈജിപ്തിലെത്തിയാൽ അവിടെയുള്ള നേതാക്കളുമായും പ്രവാസി ഇന്ത്യക്കാരുമായും പ്രധാനമന്ത്രി ആശയവിനിമയങ്ങൾ നടത്തും. 2023 ജനുവരിയിൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഈജിപ്ഷ്യൻ പ്രസിഡന്റ് എത്തിയ വേളയിലാണ് അദ്ദേഹം മോദിയെ ഈജിപ്തിലേയ്ക്ക് ക്ഷണിച്ചത്. പരമ്പരാഗതമായി ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികളിൽ ഒന്നാണ് ഈജിപ്ത് എന്നതിനാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പ്രാധാന്യമുണ്ട്. 

ഈജിപ്ഷ്യൻ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് മൊബിലൈസേഷൻ ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം ഇന്ത്യ - ഈജിപ്ത് ഉഭയകക്ഷി വ്യാപാര കരാർ 1978 മാർച്ച് മുതലാണ് പ്രാബല്യത്തിൽ വന്നത്. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യ ഈജിപ്തിന്റെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു. ഈജിപ്ഷ്യൻ സാധനങ്ങൾ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന 11-ാമത്തെ വലിയ രാജ്യവും ഇന്ത്യയായിരുന്നു. അതേസമയം, ഈജിപ്തിലേക്ക് കൂടുതൽ കയറ്റുമതി നടത്തുന്ന 5-ാമത്തെ വലിയ രാജ്യവും ഇന്ത്യ തന്നെയാണ്. 

ഈജിപ്തിലേക്ക് പോകുന്നതിന് മുമ്പ് പ്രധാനമന്ത്രി വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ ബിൽഡിംഗിൽ ഇന്ത്യൻ പ്രവാസികളുമായി സംവദിച്ചിരുന്നു. ഇന്ത്യ - യുഎസ്‌ സൗഹൃദത്തിന് ആക്കം കൂട്ടാൻ ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികളിലും ആശയവിനിമയങ്ങളിലും തനിക്ക് പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനിടെ അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ഇന്ത്യൻ, അമേരിക്കൻ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വൈറ്റ് ഹൗസിൽ എത്തിയ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും ലഭിച്ചു. വൈറ്റ് ഹൗസിൽ ഡിന്നറിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും അദ്ദേഹത്തെ സ്വീകരിച്ചു. കൂടാതെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും ചേർന്ന് പ്രധാനമന്ത്രിയ്ക്ക് ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News