Bangladesh Protests: സർക്കാരിനെ വിറപ്പിച്ച വിദ്യാർത്ഥി; നഹീദ് ഇസ്ലാം, ബം​ഗ്ലാദേശിന്റെ ശബ്ദം

വിവേചന വിരുദ്ധ വിദ്യാര്‍ത്ഥി പ്രസ്ഥനത്തിൻ്റെ ദേശീയ കോ ഓര്‍ഡിനേറ്റർമാരിൽ ഒരാളാണ് നഹീദ് ഇസ്ലാം. നഹീദിൻ്റെ പ്രവർത്തനങ്ങൾ പ്രക്ഷോഭകർക്ക് ശക്തി നൽകി.  

Written by - Zee Malayalam News Desk | Last Updated : Aug 7, 2024, 08:09 AM IST
  • ധാക്ക യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിദ്യാര്‍ത്ഥിയാണ് നഹീദ് ഇസ്ലാം
  • നഹീദിനെ രണ്ട് തവണ തട്ടികൊണ്ടു പോയി
  • ഹസീനയുടെ രാജി ആവശ്യപ്പെട്ടായിരുന്നു വിവേചന വിരുദ്ധ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിൻ്റെ സമരം
Bangladesh Protests: സർക്കാരിനെ വിറപ്പിച്ച വിദ്യാർത്ഥി; നഹീദ് ഇസ്ലാം, ബം​ഗ്ലാദേശിന്റെ ശബ്ദം

വീണ്ടുമൊരു രാഷ്ട്രീയ അരക്ഷിതത്വത്തിന് സാക്ഷ്യം വഹിക്കുകയാണ് ബം​ഗ്ലാദേശ്. ഒരു രാജ്യത്തെ പ്രധാനമന്ത്രിയെ രാജി വയ്പ്പിച്ച് അവരെ നാടു കടക്കാൻ നിർബന്ധിതയാക്കിയ കലാപത്തിന് പിന്നിൽ ഒരു വിദ്യാർത്ഥിയുടെ ധൈര്യമാണ്. ഷെയ്ഖ് ഹസീനയുടെ രാജിയും പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിക്കലും ലോകം ചർച്ച ചെയ്യുമ്പോൾ നഹീദ് ഇസ്ലാമെന്ന വിദ്യാർത്ഥി നേതാവിനെയും ലോകം ശ്രദ്ധിക്കുകയാണ്.

മനുഷ്യവകാശ പ്രവര്‍ത്തകനായി അറിയപ്പെടുന്ന നഹീദ് ഉപ്പോള്‍ ധാക്ക യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിദ്യാര്‍ത്ഥിയാണ്.
ഷെയ്ഖ് ഹസിനയുടെ പാര്‍ട്ടിയായ അവാമി ലീഗിനെതിരെ പ്രവർത്തിച്ച നഹിദ്  വിവേചന വിരുദ്ധ വിദ്യാര്‍ത്ഥി പ്രസ്ഥനത്തിന്റെ (സ്റ്റുഡന്റ്സ് എഗൈൻസ്റ്റ് ഡിസ്ക്രിമിനേഷൻ) ദേശീയ കോ ഓര്‍ഡിനേറ്റർമാരിൽ ഒരാളാണ്.

ഗവണ്‍മെന്റിനെതിരെ പ്രവര്‍ത്തിച്ചതിന് തീവ്രവാദികള്‍ എന്നായിരുന്നു പ്രക്ഷോഭകരെ സർക്കാർ വിശേഷിപ്പിച്ചത്. പ്രധാന മന്ത്രിക്കെതിരെയുള്ള സമരങ്ങൾക്ക് പ്രക്ഷോഭകർക്ക് കരുത്ത് നൽകാൻ  അവന്റെ വാക്കുകൾക്ക് കഴിഞ്ഞു. ''ഇന്ന് ഞങ്ങള്‍ വടിയെടുത്തിട്ടുണ്ട്. അഥവാ ഈ വടികള്‍ പ്രവര്‍ത്തിച്ചില്ല എങ്കില്‍ ഞങ്ങള്‍ ആയുധങ്ങള്‍ എടുക്കും'' എന്ന വാക്കുകൾ കലാപത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

നഹീദിനെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടന്നു. ജൂലൈ 19ന്  സബുജ്ബാഗിലെ വീട്ടില്‍ നിന്നും അദ്ദേഹത്തെ തട്ടികൊണ്ടു പോയി. 25 പേരടങ്ങുന്ന ആ സംഘത്തിന്റെ ചോദ്യങ്ങളെല്ലാം  സമരങ്ങളിൽ പങ്കെടുത്തതിനെ കുറിച്ചായിരുന്നു.

Read Also:  ഷിരൂരിന് സമീപം കടലിൽ ഒരു മൃതദേഹം കണ്ടെത്തി; ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് അർജുന്റെ കുടുംബം

രണ്ട് ദിവസം കഴിഞ്ഞ് പുര്‍ബച്ചാല്‍ പാലത്തിനടിയില്‍ ശരീരമാകെ മുറിവുകളാള്‍ ബോധരഹിതനായിട്ടായിരുന്നു നഹീദിനെ കണ്ടെത്തിയത്. അതിന് ശേഷം ആശുപത്രിയിൽ വച്ചും അവനെ തട്ടികൊണ്ടു പോയി. ജൂലൈ 26ന് ധന്‍മോന്ദിയിലെ  ആശുപത്രിയിൽ കടന്നു വന്ന സംഘം മെട്രോപോളിറ്റന്‍ പോലീസ് ഡിറ്റക്ടീവ് ബ്രാഞ്ചിൽ നിന്നുള്ളവരാണ് എന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് പോലീസ് അത് നിഷേധിച്ചിരുന്നു.

1971ലെ ബംഗ്ലാദേശ് വിമോചന പോരാട്ടത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാർ ജോലിയിലുണ്ടായിരുന്ന 30ശതമാനം സംവരണം പുനസ്ഥാപിച്ചതായിരുന്നു  വിദ്യാര്‍ത്ഥി കലാപത്തിന് തുടക്കമിട്ടത്. പിന്നീട് കോടതി ഇടപ്പെട്ട് അത് അഞ്ച് ശതമാനമാക്കി പ്രക്ഷോഭത്തിന് അയവ് വരുത്തിയെങ്കിലും ഹസീനയുടെ രാജി ആവശ്യപ്പെട്ട് വിവേചന വിരുദ്ധ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ
നേതൃത്വത്തിൽ വീണ്ടും കലാപം ശക്തിപ്പെടുകയായിരുന്നു.

ബം​ഗ്ലാദേശിനെ ദാരിദ്രത്തിൽ നിന്ന് കൈപിടിച്ചുയർത്തിയ നേതാവെന്ന നിലയിൽ ശ്രദ്ധേയയാണ് ഷെയ്ഖ് ഹസീന. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷമാണ് ഹസീനയ്ക്ക് എതിരായ വികാരം ബം​ഗ്ലാദേശിൽ വ്യാപിച്ചത്. ഹസീനയ്ക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയരുകയും അവർ ഏകാധിപതിയാണെന്ന വാദം ശക്തമാവുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News