മിഷേലിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നുക്കൊണ്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രവും സന്ദേശവും വൈറലാകുന്നു.
ഇരുവരുടെയും ഇരുപത്തിയാറാം വിവാഹ വാർഷിക ദിനമായിരുന്നു ഇന്നലെ.
''വിവാഹ വാർഷികാശംസകൾ പ്രിയപ്പെട്ട മിഷേൽ. കഴിഞ്ഞ ഇരുപത്തിയാറ് വർഷങ്ങളായി നിങ്ങള്‍ എനിക്കൊരു അസാധാരണയായ പങ്കാളിയായിരുന്നു. എല്ലായ്പ്പോഴും എന്നെ സന്തോഷിപ്പിക്കാൻ സാധിച്ചയാൾ. ഈ ലോകത്തിൽ എനിക്കേറ്റവും പ്രിയപ്പെട്ടൊരാൾ.''- ഒബാമ കുറിച്ചു.
Happy Anniversary, @MichelleObama. For 26 years, you’ve been an extraordinary partner, someone who can always make me laugh, and my favorite person to see the world with. pic.twitter.com/s8xoZ9j2YR
— Barack Obama (@BarackObama) October 3, 2018
മിഷേലിന്‍റെ മനോഹരമായ ഒരു ചിത്രം പങ്ക് വെച്ചുക്കൊണ്ടാണ് ഒബാമ ഇങ്ങനെ കുറിച്ചത്. ഒബാമയുടെ കുറിപ്പിനും ഫോട്ടോയ്ക്കും താഴെ നന്ദി അറിയിച്ചുകൊണ്ട് മിഷേലും കമന്‍റ് ചെയ്തിട്ടുണ്ട്.
Thank you @barackobama for 2years of love, trust, and respect - for being a man who always lifts up and honors me and our wonderful girls. Each day I’m with you, I’m reminded of what a treasure you truly are to us all. https://t.co/dfgJRMyWJj
— Michelle Obama (@MichelleObama) October 3, 2018
''തന്നിൽ അർപ്പിച്ച സ്നേഹത്തിനും വിശ്വാസത്തിനും ബഹുമാനത്തിനും നന്ദി. എന്നെയും മക്കളെയും സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും നന്ദി. എനിക്ക് ലഭിച്ച ഏറ്റവും വലിയ നിധിയാണ് നിങ്ങള്‍ എന്ന് എന്നും ഞാന്‍ ഓര്‍ക്കും.''- മിഷേല്‍ കുറിച്ചു.
1991 ലാണ് ഒബാമയുടെയും മിഷേലിന്‍റെയും വിവാഹ നിശ്ചയം നടന്നത്. 1992 ലായിരുന്നു വിവാഹം. മാലിയ ആൻ ഒബാമ, സാഷ ഒബാമ എന്നിങ്ങനെ രണ്ട് പെൺമക്കളാണ് ഇവര്‍ക്കുള്ളത്.