Kenton Cool: പാറ ​ദൃശ്യമായി തുടങ്ങി, മഞ്ഞ് കുറയുന്നു; മുന്നറിയിപ്പുമായി 17 വട്ടം എവറസ്റ്റ് കീഴടക്കിയ കൂള്‍, വീ‍ഡിയോ

 Amount of snow on Mt. Everest declining British climber warns: ആ​ഗോളതാപനത്തിന്റെ ഫലമായി ആണ് ഇങ്ങനെ സംഭവിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 24, 2023, 10:43 AM IST
  • തന്റെ ഏറ്റവും ഒടുവിലത്തെ മൗണ്ട് എവറസ്റ്റ് യാത്രയിലാണ് മഞ്ഞ് കുറഞ്ഞ് പാറകൾ ദൃശ്യമായ ഹിമാലയത്തിന്റെ ദൃശ്യങ്ങൾ 49കാരനായ കെന്റൺ കൂൾ പങ്ക് വെച്ചത്
  • 2000ന്റെ മധ്യ കാലത്ത് ഇവിടെ ധാരാളം മഞ്ഞുണ്ടായിരുന്നു.
  • . '
Kenton Cool: പാറ ​ദൃശ്യമായി തുടങ്ങി, മഞ്ഞ് കുറയുന്നു; മുന്നറിയിപ്പുമായി 17 വട്ടം എവറസ്റ്റ് കീഴടക്കിയ കൂള്‍, വീ‍ഡിയോ

ഹിമാലയത്തിൽ പാറകൾ ദൃശ്യമായി തുടങ്ങിയെന്ന് ബ്രിട്ടീഷ് പര്‍വതാരോഹകനും 17 വട്ടം മൗണ്ട് എവറസ്റ്റ് കീഴടക്കിയ ബ്രിട്ടീഷ് സ്വദേശിയുമായ കെന്റണ്‍ കൂൾ. മഞ്ഞ് കുറഞ്ഞു വരുന്നതിനാലാണ് പാറകൾ കാണാൻ സാധിക്കുന്നത്. തന്റെ ഏറ്റവും ഒടുവിലത്തെ മൗണ്ട് എവറസ്റ്റ് യാത്രയിലാണ് മഞ്ഞ് കുറഞ്ഞ് പാറകൾ ദൃശ്യമായ ഹിമാലയത്തിന്റെ ദൃശ്യങ്ങൾ 49കാരനായ കെന്റൺ കൂൾ പങ്ക് വെച്ചത്. നൗദിസ് ന്യൂസ് ഈ വീഡിയോ പുറത്തുവിട്ടതോടെ ഇപ്പോൾ ചർച്ചയായി മാറുകയാണ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by NowThis (@nowthisnews)

"2000ന്റെ മധ്യ കാലത്ത് ഇവിടെ ധാരാളം മഞ്ഞുണ്ടായിരുന്നു. എന്നാൽ ഇപ്പോള്‍ പാറകളാണ് അധികവും കാണാന്‍ സാധിക്കുന്നത്. മഞ്ഞ് വളരെ കുറവാണ്. ആഗോള താപനം ഏറ്റവുമധികം ബാധിക്കപ്പെട്ട പര്‍വതമേഖല കൂടിയാണ് ഹിമാലയം", റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കൂള്‍ പറഞ്ഞു.

ALSO READ: ഇസ്രയേലിൽ നിന്നും റബായിയെത്തി; റേച്ചലിന്റെ കൈ പിടിച്ച് റിച്ചാർഡ്: പരമ്പരാ​ഗത രീതിയിൽ കൊച്ചിയിൽ വീണ്ടുമൊരു ജൂതക്കല്യാണം, വീ‍‍‍ഡിയോ

ആഗോള ശരാശരിയെക്കാള്‍ ഉയര്‍ന്ന താപമാണ് ഇന്ന് ഹിമാലയം പര്‍വത നിരകള്‍ നേരിടുന്നത്. അതുകൊണ്ട് തന്നെ പാറകൾ കൂടുതലായി ദൃശ്യമാകുകയും മഞ്ഞ് കുറയുകയും ചെയ്യുന്ന സാഹചര്യമാണ് ഹിമാലയത്തിലുള്ളത്. ഓരോ വർഷം കഴിയുമ്പോഴും ഈ സ്ഥിതി വർദ്ധിച്ചു വരികയാണ് എന്നും കൂൾ കൂട്ടിച്ചേർത്തു.

മെയ് 20നാണ് തന്റെ 17-ാം പര്‍വതരോഹണം കെന്റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. വിദേശിയായ ഒരു വ്യക്തി ഒന്നിലധികം തവണ ഹിമാലയം കീഴടക്കുന്നത് ഇതാദ്യമായാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News