പ്രസവ൦ നിരോധിക്കപ്പെട്ട് ഒരു ഗ്രാമം!!

ആ ശബ്ദത്തില്‍ പറഞ്ഞ നിയമങ്ങളാണ് ഇവയെന്നും കാലങ്ങളായി ഇവരിത് പാലിച്ച് വരികയാണെന്നും ഗ്രാമവാസികള്‍ പറയുന്നു.

Last Updated : Mar 17, 2019, 03:42 PM IST
പ്രസവ൦ നിരോധിക്കപ്പെട്ട് ഒരു ഗ്രാമം!!

ദൈവപ്രീതിയ്ക്ക് എതിരായതിനാല്‍ ആഫ്രിക്കന്‍ ഗ്രാമത്തില്‍ സ്ത്രീകള്‍ക്ക് പ്രസവ നിരോധനം.

പടിഞ്ഞാറന്‍ ആഫ്രിക്ക ഗള്‍ഫ് ഓഫ് ഗുനിയയിലെ ഘാന എന്ന ഗ്രാമത്തിലാണ് സ്ത്രീകള്‍ പ്രസവിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഗ്രാമത്തില്‍ സ്ത്രീകള്‍ പ്രസവിക്കുന്നത് ദൈവത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് വിശ്വസിക്കുന്നവരാണ് ഘാന ഗ്രാമ നിവാസികള്‍. ദൈവ കോപം ഭയന്ന് ഘാനയില്‍ ഇതുവരെ ആരും ഈ നിയമം പാലിക്കാതെ ഇരുന്നിട്ടില്ല. 

കഠിനമായ പ്രസവ വേദനയോടെ ഗ്രാമത്തില്‍ നിന്നും ഏറെ സഞ്ചരിച്ച് പോയി പ്രസവിക്കേണ്ട അവസ്ഥയാണ് ഘാനയിലെ സ്ത്രീകള്‍ക്ക്.

തീയതിയെത്താതെ പ്രസവിക്കുന്നവര്‍ക്കും, സങ്കീര്‍ണതകള്‍ നിറഞ്ഞ് പ്രസവിക്കുന്നവര്‍ക്കും ഈ നിയമം വലിയ രീതിയില്‍ ബുദ്ധിമുട്ടാകാറുണ്ട്. ഇന്ന് ഘാനയില്‍ ജീവിച്ചിരിക്കുന്നവരില്‍ ആരും തന്നെ ആ ഗ്രാമത്തില്‍ ജനിച്ചവരല്ല. 

പ്രസവത്തിന് മാത്രമല്ല ഘാനയില്‍ നിരോധനം. മൃഗങ്ങളെ കൊല്ലുന്നതും ശവസംസ്കാരം നടത്തുന്നതും ദൈവ കോപത്തിന് കാരണമാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.

ഘാനയില്‍ താമസമാക്കാനായി പൂര്‍വീകരെത്തിയപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നും ഉയര്‍ന്ന ഒരു ശബ്ദ൦ അവരോട് പറഞ്ഞു; 'ഇതൊരു പുണ്യമായ മണ്ണാണ്. ഇവിടെ താമസിക്കണമെങ്കില്‍ നിങ്ങള്‍ ഈ നിയമങ്ങള്‍ പാലിച്ചേ മതിയാകൂ.' 

ആ ശബ്ദത്തില്‍ പറഞ്ഞ നിയമങ്ങളാണ് ഇവയെന്നും കാലങ്ങളായി ഇവരിത് പാലിച്ച് വരികയാണെന്നും ഗ്രാമവാസികള്‍ പറയുന്നു.

എന്നാലിപ്പോള്‍, ഈ നിയമത്തിനും ആചാരത്തിനുമെതിരെ  രംഗത്തെത്തിയിരിക്കുകയാണ് ഗ്രാമത്തിലെ ചില സ്ത്രീകള്‍. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ ഗ്രാമത്തില്‍ തന്നെ  ജനിക്കാനുള്ള അനുമതി വേണമെന്നാണ് ഇവരുടെ ആവശ്യം. 

Trending News