China : കുട്ടികളുടെ ഹോംവർക്കും, ട്യൂഷനുകളും ഒഴിവാക്കാൻ പുതിയ നിയമവുമായി ചൈന

സ്കൂൾ വിദ്യാഭ്യാസത്തെ കൂടാതെയുള്ള ട്യൂഷനുകളും ഹോം വർക്കുകളും കുട്ടികൾക്ക് മേലുള്ള സംമ്മർദ്ദ ഇരട്ടിയാകുമെന്ന് അറിയിച്ചാണ് പുതിയ നിയമം പാസ്സാക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 23, 2021, 12:29 PM IST
  • വിദ്യാഭ്യാസ നിയമം പാസ്സാക്കിയ വിവരം അറിയിച്ചത്.
  • സ്കൂൾ വിദ്യാഭ്യാസത്തെ കൂടാതെയുള്ള ട്യൂഷനുകളും ഹോം വർക്കുകളും കുട്ടികൾക്ക് മേലുള്ള സംമ്മർദ്ദ ഇരട്ടിയാകുമെന്ന് അറിയിച്ചാണ് പുതിയ നിയമം പാസ്സാക്കിയിരിക്കുന്നത്.
  • ചൈന കുട്ടികളുടെ മാനസിക - ശാരീരിക ആരോഗ്യ സംരക്ഷണത്തിന് നിരവധി നടപടികളാണ് ഈ വര്ഷം സ്വീകരിച്ചത്.
  • ഇന്റർനെറ്റ് സെലിബ്രറ്റികളോടുള്ള ആരാധന കുറയ്ക്കാനും, അവരെ അനുകരിക്കയുന്നത് ഇല്ലാതാക്കാനും ചൈന നടപടികൾ സ്വീകരിച്ചിരുന്നു.
China : കുട്ടികളുടെ ഹോംവർക്കും, ട്യൂഷനുകളും ഒഴിവാക്കാൻ പുതിയ നിയമവുമായി ചൈന

Beijing : കുട്ടികളുടെ ഹോംവർക്കുകളും (HOmework) , സ്കൂളുകൾക്ക്  (School) പുറമെയുള്ള ട്യൂഷനുകളും ഒഴിവാക്കാൻ ചൈന (China) പുതിയ വിദ്യാഭ്യാസ നിയമം പുറത്തിറക്കിയതായി റിപ്പോർട്ട്. ചൈനയുടെ ഔദ്യോഗിക സിൻഹുവ വാർത്താ ഏജൻസിയാണ് ഈ പുതിയ വിദ്യാഭ്യാസ നിയമം പാസ്സാക്കിയ വിവിവരം അറിയിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തെ കൂടാതെയുള്ള ട്യൂഷനുകളും ഹോം വർക്കുകളും കുട്ടികൾക്ക് മേലുള്ള സംമ്മർദ്ദ ഇരട്ടിയാകുമെന്ന് അറിയിച്ചാണ് പുതിയ നിയമം പാസ്സാക്കിയിരിക്കുന്നത്.

ചൈന കുട്ടികളുടെ മാനസിക - ശാരീരിക ആരോഗ്യ സംരക്ഷണത്തിന് നിരവധി നടപടികളാണ് ഈ വര്ഷം സ്വീകരിച്ചത്. ഇന്റർനെറ്റ് സെലിബ്രറ്റികളോടുള്ള ആരാധന കുറയ്ക്കാനും, അവരെ അനുകരിക്കയുന്നത് ഇല്ലാതാക്കാനും ചൈന നടപടികൾ സ്വീകരിച്ചിരുന്നു. അതുകൂടാതെ കുട്ടികളുടെ ഓൺലൈൻ ഗെയിമുകളോടുള്ള അഡിക്ഷൻ ഒഴിവാക്കാനും നടപടികൾ സ്വീകരിച്ചിരുന്നു.

ALSO READ: Salmonella Outbreak in US: ഉള്ളി 'വില്ലന്‍', കോവിഡിന് പിന്നാലെ സാല്‍മൊണല്ല പടരുന്നു, ഭീതിയില്‍ അമേരിക്ക

  കൊച്ച് കുട്ടികൾ മോശം സ്വഭാവം കാഴ്ച വെയ്ക്കുകയോ, കുട്ടാ കൃത്യങ്ങൾ ചെയ്യുകയോ ചെയ്താൽ മാതാപിതാക്കളെയും ശിക്ഷിക്കുമെന്ന് ചൈന പാര്ലമെന്റ് കഴിഞ്ഞ തിങ്കളാഴ്ച അറിയിച്ചിരുന്നു. പുതിയ വിദ്യാഭ്യാസ നിയമവും ഉടൻ തന്നെ നിലവിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ നിയമം നടപ്പിലാക്കാനുള്ള അവകാശം തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: Aurore Storm : യൂറോപ്പിൽ ആഞ്ഞടിച്ച് അറോറ കൊടുങ്കാറ്റ്; 4 പേർ മരണപ്പെട്ടു, കനത്ത നാശനഷ്ടം

പുതിയ നിയമം പൂർണമായും പുറത്ത് വിട്ടിട്ടില്ല. തദ്ദേശം ഭരണസ്ഥാപനങ്ങളോടെ കുട്ടികൾക്ക് ഇരട്ട സമ്മർദ്ദം വരുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് അറിയിച്ചതോടൊപ്പം മാതാപിതാക്കളോട് കുട്ടികൾക്ക് ശെരിയയായ വിശ്രമവും, വ്യായാമവും ലഭിക്കുന്നുണ്ടെന്ന്ന് ഉറപ്പ് വരുത്താമെന്നും അറിയിച്ചിട്ടുണ്ട്. ഇത് കുട്ടികളുടെ സമ്മർദ്ദം കുറയ്ക്കും.കൂടാതെ  കുട്ടികൾ അമിതമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ലെന്ന്ന് ഉറപ്പ് വരുത്തണമെന്നും അറിയിച്ചിരുന്നു.

ALSO READ: Corona Returns in China: ചൈനയിൽ വീണ്ടും കൊറോണ: വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു

കഴിഞ്ഞ ചില മാസങ്ങളിൽ, വിദ്യാഭ്യാസ മന്ത്രാലയം  പ്രായപൂർത്തിയാകാത്തവർക്ക് ഗെയിമിംഗ് സമയം പരിമിതപ്പെടുത്തിയിരുന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രം ഒരു മണിക്കൂർ ഓൺലൈനിൽ കളിക്കാൻ മാത്രമേ ചൈന ഗവണ്മെന്റ് കുട്ടികൾക്ക് അനുവാദം നൽകിയിട്ടുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News