Aurore Storm : യൂറോപ്പിൽ ആഞ്ഞടിച്ച് അറോറ കൊടുങ്കാറ്റ്; 4 പേർ മരണപ്പെട്ടു, കനത്ത നാശനഷ്ടം

വ്യാഴാഴ്ചയോടെയാണ് വടക്കൻ യൂറോപ്പിൽ അറോറ കൊടുങ്കാറ്റ് (Aurore Storm) ആഞ്ഞടിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 22, 2021, 11:12 AM IST
  • വ്യാഴാഴ്ചയോടെയാണ് വടക്കൻ യൂറോപ്പിൽ അറോറ കൊടുങ്കാറ്റ് (Aurore Storm) ആഞ്ഞടിച്ചത്.
  • പോളണ്ടിൽ മാത്രം കൊടുങ്കാറ്റിനെ തുടർന്ന് 4 പേർ മരണപ്പെട്ടു.
  • കൂടാതെ ജർമ്മനി, ഫ്രാൻസ്, നെതർലാന്റ്സ് തുടങ്ങി നിരവധി രാജ്യങ്ങളിൽ കൊടുങ്കാറ്റ് വൻ നാശനഷ്ടം വിതച്ചു.
  • പോളണ്ടിലെ ലോവർ സൈലേഷ്യ മേഖലയിലാണ് നാല് മരണങ്ങളും ഉണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നത്.
Aurore Storm : യൂറോപ്പിൽ ആഞ്ഞടിച്ച് അറോറ കൊടുങ്കാറ്റ്; 4 പേർ മരണപ്പെട്ടു, കനത്ത നാശനഷ്ടം

Paris, France: വടക്കൻ യൂറോപ്പിൽ (Europe) ആഞ്ഞടിച്ച അറോറ കൊടുങ്കാറ്റ് (Storm) കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. വ്യാഴാഴ്ചയോടെയാണ് വടക്കൻ യൂറോപ്പിൽ അറോറ കൊടുങ്കാറ്റ് (Aurore Storm) ആഞ്ഞടിച്ചത്. പോളണ്ടിൽ മാത്രം കൊടുങ്കാറ്റിനെ തുടർന്ന് 4 പേർ മരണപ്പെട്ടു. കൂടാതെ ജർമ്മനി, ഫ്രാൻസ്, നെതർലാന്റ്സ് തുടങ്ങി നിരവധി രാജ്യങ്ങളിൽ കൊടുങ്കാറ്റ് വൻ നാശനഷ്ടം വിതച്ചു.

പോളണ്ടിലെ ലോവർ സൈലേഷ്യ മേഖലയിലാണ് നാല് മരണങ്ങളും  ഉണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നത്. കൊടുങ്കാറ്റിൽ ഒരു വാൻ പറന്ന് പോയതിനെ തുടർന്നാണ് ഒരാൾ മരണപ്പെട്ടത്. മറ്റൊരാൾ നിർമ്മാണത്തിലിരുന്ന ഒരു വീടിന്റെ ഭിത്തി തകർന്ന് വീണതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. 

ALSO READ: Corona Returns in China: ചൈനയിൽ വീണ്ടും കൊറോണ: വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു

റോക്ലോ നഗരത്തിൽ ഒരു കാറിന് മുകളിൽ മരം വീണതിനെ തുടർന്ന് രണ്ട് പേർ മരിച്ചു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, നെതർലാൻഡിൽ ടൊർണാഡോ ഉണ്ടായത് മൂലം നാല് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.

ALSO READ: Indonesia Earthquake : ബാലി ദ്വീപിൽ ശക്തമായ ഭൂചലനം; മൂന്ന് പേർ കൊല്ലപ്പെട്ടു

ഫ്രാൻസിൽ കൊടുങ്കാറ്റിനെ  തുടർന്ന് വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തോട് കൂടിയും 40,000 വീടുകളിൽ വൈദ്യുതി ലഭ്യമായിരുന്നില്ല. ആകെ  250,000 കുടുംബങ്ങൾ ക്കായിരുന്നു വൈദ്യുതി നഷ്ടമായത്. 4,000 സാങ്കേതിക വിദഗ്ധർ വൈദ്യുതി വീണ്ടും ലഭിക്കനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. മരങ്ങൾ വീണതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ ട്രെയിൻ സർവീസുകളും മുടങ്ങി.

ALSO READ: Norway Attack: നോർവേയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ 5 പേരെ അമ്പെയ്ത് കൊലപ്പെടുത്തി

പടിഞ്ഞാറൻ ബ്രിട്ടനിയിലും കൊടുങ്കാറ്റ് വെള്ളപ്പൊക്കത്തിന് കാരണമായി, ഇതിനെ തുടർന്ന്  നിരവധി വീടുകൾ തകർന്നു. കൊടുങ്കാറ്റ് പിന്നീട് ജർമ്മനിയിലും വൻ നാശം വീതച്ചു. ജർമ്മനിയിൽ ഈ കൊടുങ്കാറ്റ് "ഇഗ്നാറ്റ്സ്" എന്നാണ് അറിയപ്പെട്ടത്. മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിലാണ്  കൊടുങ്കാറ്റ്ജർമ്മനിയിൽ ആഞ്ഞടിച്ചത്.

ജർമ്മനിയിൽ 50,000 വീടുകൾക്ക് വൈദ്യുതി കണക്ഷൻ നഷ്ടപ്പെട്ടു, സാക്സോണി, സാക്സോണി-അൻഹാൾട്ട്, തുരിംഗിയ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ആ പ്രദേശങ്ങളിൽ റെയിൽ യാത്ര താൽക്കാലികമായി നിർത്തിവച്ചു, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ റെയിൽ വേ സർവീസുകൾ തടസ്സപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News