Corona Virus;മരണസംഖ്യ ഉയരുന്നു;വിറങ്ങലിച്ച് അമേരിക്ക!

കൊറോണ വൈറസ്‌ ബാധിച്ച് 259 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യയില്‍ 

Last Updated : Apr 1, 2020, 06:35 AM IST
Corona Virus;മരണസംഖ്യ ഉയരുന്നു;വിറങ്ങലിച്ച് അമേരിക്ക!

വാഷിംഗ്‌ടണ്‍:കൊറോണ വൈറസ്‌ ബാധിച്ച് 259 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യയില്‍ 
അമേരിക്ക ചൈനയെ പിന്തള്ളിയിരിക്കുകയാണ്.അമേരിക്കയിലെ മരണസംഖ്യ 3400 ആണ്,അതീവ ജാഗ്രതയിലാണ് രാജ്യം.
അമേരിക്കയില്‍ ഒരു സൈനികന്‍ രോഗം ബാധിച്ച് മരിക്കുകയും 568 സൈനികര്‍ക്ക് രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തു.
അമേരിക്കന്‍ കോണ്‍ഗ്രസിലെ 6 അംഗങ്ങള്‍ക്ക് ഇതുവരെ കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

30 പേര്‍സ്വയം ക്വാറന്‍റെയ്നില്‍ ആണ്.അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് അടുത്ത 30 ദിവസം നിര്‍ണായകാമെന്ന് മുന്നറിയിപ്പ് നല്‍കി.
മെക്സിക്കന്‍ അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്‌.രാജ്യത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഫോര്‍ഡ് മോട്ടോര്‍ 
കമ്പനി മിഷിഗന്‍ പ്ലാന്‍റില്‍ അടുത്ത 100 ദിവസത്തിനകം അരലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

ജെനെറല്‍ മൊട്ടൊഴ്സും വെന്‍റ്റിലേറ്റര്‍ നിര്‍മിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.ന്യുയോര്‍ക്കില്‍ സ്ഥിതി അതീവ ഗുരുതരമാണ്.ഇവിടെ എണ്‍പതിനായിരം വിരമിച്ച ഡോക്റ്റര്‍മാരും നഴ്സുമാരും 
സന്നദ്ധസേവനത്തിനുണ്ട്.ന്യുയോര്‍ക്ക് ഗവര്‍ണര്‍ ആര്‍ഡ്റു ക്യുമോ പത്ത് ലക്ഷം ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.നാവികസേന അടിയന്തര സാഹചര്യം
കണക്കിലെടുത്ത് ആയിരം കിടക്കകളുള്ള കപ്പല്‍ തീരത്ത് സജ്ജമാക്കിയിട്ടുണ്ട്.കാലിഫോര്‍ണിയയിലും സ്ഥിതി ആശങ്കാജനകമാണ്,ഇവിടെ കഴിഞ്ഞ നാല് ദിവസത്തിനിടെ 
കൊറോണ വൈറസ്‌ ബാധിച്ചവരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.

Trending News