കോ​വി​ഡി​ന്‍റെ ഭീകരാവസ്ഥ ഇനി വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളൂ, മുന്നറിയിപ്പുമായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

കോ​വി​ഡ് വൈ​റ​സി​ന്‍റെ  ഭീ​തി​ജ​ന​ക​മാ​യ ഘ​ട്ടം ക​ട​ന്നി​ട്ടി​ല്ല, സ​ങ്കീ​ര്‍​ണ​മാ​യ കാ​ല​ഘ​ട്ടം ഇനി വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളൂവെന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (WHO). 

Last Updated : Jun 30, 2020, 07:19 AM IST
 കോ​വി​ഡി​ന്‍റെ ഭീകരാവസ്ഥ  ഇനി വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളൂ, മുന്നറിയിപ്പുമായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: കോ​വി​ഡ് വൈ​റ​സി​ന്‍റെ  ഭീ​തി​ജ​ന​ക​മാ​യ ഘ​ട്ടം ക​ട​ന്നി​ട്ടി​ല്ല, സ​ങ്കീ​ര്‍​ണ​മാ​യ കാ​ല​ഘ​ട്ടം ഇനി വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളൂവെന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (WHO). 

 ലോ​ക​ജ​ന​ത​യ്ക്ക് ഒ​ന്നാ​കെ ഈ ​മ​ഹാ​മാ​രി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍, കോ​വി​ഡ് അ​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ഘ​ട്ടം ക​ട​ന്നി​ട്ടി​ല്ലെ​ന്ന​താ​ണ് പ്രധാന വ​സ്തു​ത. ചി​ല രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ആ​ഗോ​ള​ത​ത്തി​ല്‍ വൈ​റ​സ് വ്യാ​പ​നം വ​ള​രെ വേ​ഗ​ത്തി​ലാ​ണ്', ലോ​കാ​രോ​ഗ്യ സം​ഘ​ട​ന തല​വ​ന്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.   

കൃത്യമായ പ​രി​ശോ​ധ​ന​യും, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും മാ​ത്ര​മാ​ണ് കോ​വി​ഡി​നെ തു​ര​ത്താ​നു​ള്ള പ്ര​ധാ​ന മാ​ര്‍​ഗ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം ആ​വ​ര്‍​ത്തി​ച്ചു.

Also read: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും....

അതേസമയം, അടുത്ത മഹാമാരിയാകാന്‍ സാധ്യതയുള്ള പകര്‍ച്ചപ്പനി ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി  ഗവേഷകര്‍ വ്യക്തമാക്കി.  കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പുതിയ വൈറസ് ഭീഷണി റിപ്പോര്‍ട്ട് ചെയ്തത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയേക്കാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

 

Trending News