ഐസ്‌ക്രീമിൽ കോവിഡ് വൈറസ്: അതിജാഗ്രത നിർദ്ദേശം

 സംഭവത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഐസ്ക്രീം പാക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. 

Written by - Zee Malayalam News Desk | Last Updated : Jan 16, 2021, 12:20 PM IST
  • ചൈനയിൽ നിന്നും ഇപ്പോൾ വരുന്ന വാർത്തകൾ പലതും ആശങ്കയുണ്ടാക്കുന്നതാണ്.
  • പ്രശ്നം രൂക്ഷമായതോടെ കമ്പനിയിലെ ജീവനക്കാരെ പൂർണമായും ക്വാറന്റീനിലാക്കി
  • ഐസ്ക്രീ കഴിച്ചവരെയും അധികൃതർ അന്വേഷിക്കുന്നുണ്ട്
ഐസ്‌ക്രീമിൽ കോവിഡ് വൈറസ്: അതിജാഗ്രത നിർദ്ദേശം

ബെയ്ജിങ്ങ്: നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഭക്ഷണ സാധനങ്ങളിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാൽ ചൈനയിൽ നിന്നും ഇപ്പോൾ വരുന്ന വാർത്തകൾ പലതും ആശങ്കയുണ്ടാക്കുന്നതാണ്.വടക്കന്‍ ചൈനയില്‍ ഐസ്ക്രീം സാമ്പിളുകൾ പരിശോധിച്ചപ്പോള്‍  മിക്കവയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഐസ്ക്രീം പാക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. ടിയാന്‍ജിന്‍ ദാക്വിയോദാവോ ഫുഡ് കമ്ബനിയുടെ ഇതേ ബാച്ച്‌ ഐസ്ക്രീം ഉപയോഗിച്ചവരെ കണ്ടെത്താന്‍ ടിയാന്‍ജിന്‍ നഗരസഭാ അധികൃതര്‍ നീക്കം ആരംഭിച്ചു. മൂന്ന് സാമ്പിളുകളാണ്  നഗരസഭാ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ മൂന്നിലും  വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ പാക്കറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു.

 

 

ALSO READCOVID Vaccination ഇന്ന് മുതൽ; എല്ലാം സജ്ജമാക്കി കേരളവും

 

 

ഐസ്ക്രീം(Ice Cream) നിര്‍മാണത്തിന് ഉപയോഗിച്ച പാല്‍പ്പൊടി ഉള്‍പ്പെടെയുള്ള ന്യൂസിലാന്‍ഡില്‍ നിന്നും ഉക്രെയിനില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്ന്അ ന്വേഷണത്തില്‍ കണ്ടെത്തി. കമ്പനിയിലെ 1662 ജീവനക്കാരെയും ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്. പക്ഷെ ഇതില്‍ 700 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 962 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്നും ഒരാളില്‍ നിന്നും വൈറസ് പടര്‍ന്നിരിക്കാനാണ് സാധ്യതയെന്നും ലീഡ്സ് സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് ഡോ. സ്റ്റീഫന്‍ ഗ്രിഫിന്‍ പറഞ്ഞു. നിര്‍മാണ പ്ലാന്റിലെ ശുചിത്വമില്ലായ്മയുമായി ബന്ധപ്പെട്ട പ്രശ്നമായിരിക്കാമിതെന്നും അദ്ദേഹം പറഞ്ഞു.

ALSO READWhatsApp മുട്ട് മടക്കി ; February 8ന് അക്കൗണ്ടുകൾ Delete ചെയ്യില്ല

 

ഐസ്ക്രീം ഏറ്റവും കുറഞ്ഞ താപനിലയിലാണ് സൂക്ഷിക്കുന്നത് എന്നതിനാലും കൊഴുപ്പിന്റെ അംശമുള്ളതിനാലുമാണ് വൈറസ് ഇത്രയും ദിവസം നിലനിന്നതെന്നാണ് ഡോ. ഗ്രിഫിന്‍ പറയുന്നത്. കമ്പനിയുടെ  ഒരേ ബാച്ചിലെ 4836 ബോക്സുകളിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതില്‍ 2089 ബോക്സുകള്‍ അധികൃതരെത്തി മാറ്റി.

2747 ബോക്സുകള്‍ മാര്‍ക്കറ്റുകളിലെത്തി. ഇതില്‍ 935 ബോക്സുകളും ടിയാന്‍ജിനില്‍(China) നിന്നും കണ്ടെടുത്തു. 65 എണ്ണം മാത്രമാണ് വിറ്റുപോയത്. ഇവരെ കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. നിര്‍മാണ പ്ലാന്റ് അണുവിമുക്തമാക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചു.

Trending News