90 സ്പൈസ് ജെറ്റ് പൈലറ്റുമാർക്ക് ഡിജിസിഐ വിലക്ക്; വിലക്ക് 737 മാക്സ് വിമാനം പറപ്പിക്കുന്നതിന്; വിലക്ക് ലംഘിക്കരുതെന്ന് പ്രത്യേക നിർദേശവും

മുൻ വർഷങ്ങളിലായി രണ്ട് അപകടങ്ങളിൽ ബോയിങ് വിമാനങ്ങൾ തകർന്ന് 346 പേർ മരിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 13, 2022, 02:13 PM IST
  • ഇന്ത്യയിൽ 737 മാക്സിനുള്ള സർവീസ് അനുമതി വീണ്ടും വൈകി
  • 2021 ഓഗസ്റ്റിൽ മാത്രമാണ് സർവീസുകൾക്ക് അനുമതി ലഭിച്ചത്
  • കമ്പനിയിലെ 650 പൈലറ്റുമാർക്ക് വിമാനം പറത്താനുള്ള പ്രത്യേക പരിശീലനം
90 സ്പൈസ് ജെറ്റ് പൈലറ്റുമാർക്ക് ഡിജിസിഐ വിലക്ക്; വിലക്ക് 737 മാക്സ് വിമാനം പറപ്പിക്കുന്നതിന്; വിലക്ക് ലംഘിക്കരുതെന്ന് പ്രത്യേക നിർദേശവും

സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിയുടെ 90 പൈലറ്റുമാരെ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ താൽക്കാലികമായി വിലക്കി. ഈ പൈലറ്റുമാർക്ക് ആവശ്യമായ പരിശീലനം ലഭിച്ചിട്ടില്ലെന്ന്  ചൂണ്ടിക്കാട്ടിയാണ് ഡിജിസിഎയുടെ നടപടി.  പരിശീലനം പൂര്‍ത്തിയാക്കിയ  ശേഷം ഇവർക്ക് ഈ വിമാനം പറപ്പിക്കുന്നതിന് തടസ്സം ഉണ്ടാകില്ലെന്നും ഡിജിസിഎ വ്യക്തമാക്കി. പൈലറ്റുമാർക്കുള്ള വിലക്ക് ലംഘിക്കാതെ നോക്കാൻ വിമാന കമ്പനികളോടും ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്. 

മുൻ വർഷങ്ങളിലായി രണ്ട് അപകടങ്ങളിൽ ബോയിങ് വിമാനങ്ങൾ തകർന്ന് 346 പേർ മരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ബോയിങ് 737 മാക്സിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അഞ്ച് മാസത്തിന്‍റെ ഇടവേളകളിൽ ലയൺ എയർ, എത്യോപ്യൻ എയർലൈൻസ് എന്നീ വിമാനങ്ങളാണ് തകർന്നത്. 737 മാക്സ് വിഭാഗത്തിലെ വിമാനങ്ങളുടെ തകരാർ പരിഹരിച്ച ശേഷം 2020 ഡിസംബറിലാണ് ഈ വിഭാഗത്തിലെ സർവീസ് വിമാനകമ്പനികൾ വീണ്ടും ആരംഭിച്ചത്.

ഇന്ത്യയിൽ 737 മാക്സിനുള്ള സർവീസ് അനുമതി വീണ്ടും വൈകി. 2021 ഓഗസ്റ്റിൽ മാത്രമാണ് സർവീസുകൾക്ക് അനുമതി ലഭിച്ചത്. രാജ്യത്ത് സ്പൈസ് ജെറ്റ് മാത്രമാണ് 737 മാക്സ് വിഭാഗത്തിലുള്ള വിമാനം സർവീസിന് ഉപയോഗിക്കുന്നത്. പരിശീലനം ലഭിക്കാത്ത പൈലറ്റുമാരെ ഡിജിസിഐ വിലക്കിയെന്ന് സ്പൈസ് ജെറ്റ് തന്നെ മുൻപ് അറിയിച്ചിരുന്നു. കമ്പനിയിലെ 650 പൈലറ്റുമാർക്ക് വിമാനം പറത്താനുള്ള പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇതിൽ തന്നെ 90 പൈലറ്റുമാർക്ക് മതിയായ രീതിയിൽ പരിശീലനം ലഭിച്ചിട്ടില്ലെന്നാണ് ഡിജിസിഐ പറയുന്നത്. ഇതിനെ തുടർന്നാണ് ഇവർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News