ധാക്ക: ധാക്കയിലെ റസ്േറ്റാറൻറിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ പെൺകുട്ടിയും. താരിഷി ജെയിൻ (19) ആണ് കൊല്ലപ്പെട്ടതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു. ധാക്കയിൽ വസ്ത്ര വ്യാപാരിയായ ന്യൂഡൽഹി സ്വദേശി സഞ്ജീവ് ജെയിനിെൻറ മകളാണ് താരിഷി. യുഎസിലെ യൂനിവേഴ്സിറ്റി ഒാഫ് കാലിഫോർണിയ, ബെർക്ക്ലിയിൽ വിദ്യാർഥിനിയായ താരിഷി അവധി ആഘോഷിക്കാനാണ് ധാക്കയിലെത്തിയത്. കൊല്ലപ്പെട്ടവരിൽ യു.എസ് പൗരനും ഉൾപ്പെട്ടതായി വൈറ്റ് ഹൗസ് വിദേശകാര്യ വകുപ്പും സ്ഥിരീകരിച്ചു. എന്നാൽ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഇന്നലെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. ആറു ഭീകരരെ സുരക്ഷാ സൈന്യം കൊലപ്പെടുത്തുകയും ചെയ്തു. അക്രമണത്തില്‍ മരണപ്പെട്ടവരില്‍ കൂടുതലും ജപ്പാന്‍കാരും ഇറ്റലിക്കാരുമാണ്. ഏഴു ജപ്പാന്‍കാര്‍ മരണപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്നാണ് ഔദ്യോഗിക വിശദീകരണം. മറ്റുള്ളവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച രാത്രി 9.20ഓടെയണ് ഭീകരര്‍ ധാക്കയിലെ ആര്‍ട്ടിസാന്‍ സ്പാനിഷ് ബേക്കറിയില്‍ ഇരച്ചുകയറി വിദേശികള്‍ ഉള്‍പ്പെടെയുള്ള 35 പേരെ ബന്ദികളാക്കുന്നത്. ഇതില്‍ 13 പേരെ സൈന്യം മോചിപ്പിച്ചു.
ഭീകരരുമായി വെള്ളിയാഴ്ച്ച രാത്രിമുഴുവന്‍ ആശയവിനിമയം നടത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല. ഇതോടെയാണ് രാവിലെ സൈന്യം ബന്ദികളെ മോചിപ്പിക്കാനായി രംഗത്തുവന്നത്. രാവിലെ ഏഴോടെ കമാന്റോ സംഘം റസ്‌റ്റോറന്റിലേക്ക് ഇരച്ചു കയറി ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നു.വിദേശികളും നയതന്ത്ര പ്രതിനിധികളും സ്ഥിരമായി സന്ദര്‍ശിക്കുന്ന ഇടമാണിത്. ഏഴ് യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയത്.അക്രമണത്തിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു.
I am extremely pained to share that the terrorists have killed Tarushi, an Indian girl who was taken hostage in the terror attack in Dhaka.
— Sushma Swaraj (@SushmaSwaraj) July 2, 2016
I have spoken to her father Shri Sanjeev Jain and conveyed our deepest condolences.The country is with them in this hour of grief.
— Sushma Swaraj (@SushmaSwaraj) July 2, 2016