ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത്; ഓഹാരിയിലും, പൌണ്ടിലും വന്‍ ഇടിവ്

Last Updated : Jun 24, 2016, 11:03 AM IST
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത്; ഓഹാരിയിലും, പൌണ്ടിലും വന്‍ ഇടിവ്

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ബ്രെക്സിറ്റ് അഭിപ്രായവോട്ടെടുപ്പിന്‍റെ അന്തിമ ഫലം വന്നു. 52 ശതമാനം പേർ പിന്മാറണമെന്ന് വോട്ട് രേഖപ്പെടുത്തിയതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറതതായി. 48 ശതമാനം പേർ മാത്രം തുടരണമെന്നും വോട്ട് ചെയ്തുള്ളു. 

ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറി.  ഫലത്തിന്‍റെ പശ്ചാത്തലത്തില്‍ പൗണ്ടും ഓഹരിയും ‌ രൂപയും ഇടിഞ്ഞു. പൗണ്ടിന്‍റെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടു. സെന്‍സെക്സ് 800 പോയിന്റും നിഫ്റ്റി 250 പോയിന്റും താഴ്ന്നു. രൂപയുടെ മൂല്യം ഇടിഞ്ഞു, ഒരു ഡോളറിനെതിരെ 68 രൂപയായി.

Trending News