സാമ്പത്തികരംഗം മുതല്‍ ക്രിക്കറ്റ് വരെ, നിരാശാജനകമായ വാര്‍ത്തകള്‍ മാത്ര൦: പാക് ചീഫ് ജസ്റ്റിസ്

കഴിഞ്ഞ കുറേ ദിവസങ്ങളിലായിപാക്കിസ്ഥാനെ സംബന്ധിച്ച് നിരാശാജനകമായ വാര്‍ത്ത മാത്രമാണ് കേള്‍ക്കുന്നതെന്ന് പാക്കിസ്ഥാന്‍ ചീഫ് ജസ്റ്റിസ് ആസിഫ് സയ്യിദ് ഖാന്‍ ഖോസ. 

Last Updated : Jun 20, 2019, 06:15 PM IST
സാമ്പത്തികരംഗം മുതല്‍ ക്രിക്കറ്റ് വരെ, നിരാശാജനകമായ വാര്‍ത്തകള്‍ മാത്ര൦: പാക് ചീഫ് ജസ്റ്റിസ്

ഇസ്ലാമാബാദ്: കഴിഞ്ഞ കുറേ ദിവസങ്ങളിലായിപാക്കിസ്ഥാനെ സംബന്ധിച്ച് നിരാശാജനകമായ വാര്‍ത്ത മാത്രമാണ് കേള്‍ക്കുന്നതെന്ന് പാക്കിസ്ഥാന്‍ ചീഫ് ജസ്റ്റിസ് ആസിഫ് സയ്യിദ് ഖാന്‍ ഖോസ. 

സാമ്പത്തിക രംഗത്ത് മുതല്‍ രാഷ്ട്രീയത്തിലും ക്രിക്കറ്റിലും വരെ മോശം വാര്‍ത്തയാണ് കേള്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ മാതൃകാ കോടതികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കവേ ആയിരുന്നു അദ്ദേഹം ഇപ്രകാരം പരാമര്‍ശിച്ചത്.

ദേശീയ സമ്പദ് വ്യവസ്ഥ ഐ.സി.യുവിലാണെന്ന് പറയുന്നത് അത്ര നല്ല വാര്‍ത്തയല്ലെന്നഭിപ്രായപ്പെട്ട അദ്ദേഹം, സമ്പദ് വ്യവസ്ഥ ഐ.സി.യുവിലാണെന്നോ ഐ.സി.യുവില്‍ നിന്ന് പുറത്തിറങ്ങിയതേ ഉള്ളൂ എന്നോ പറയേണ്ടിവരും എന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പ്രസ്താവന.

പാര്‍ലമെന്‍റില്‍ നിന്നുള്ള ബഹളങ്ങള്‍ നാം ദിവസവും കേള്‍ക്കുന്നുണ്ട്. സഭാ അദ്ധ്യക്ഷനോ പ്രതിപക്ഷ നേതാവിനോ ഒരക്ഷരം മിണ്ടാന്‍ പോലും കഴിയുന്നില്ല. അത് നിരാശാജനകമാണ്', ദേശീയ അസംബ്ലിയില്‍ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇനി ചാനല്‍ മാറ്റി ലോകകപ്പ് ക്രിക്കറ്റ് കാണാമെന്ന് തീരുമാനിച്ചാല്‍ നിര്‍ഭാഗ്യവശാല്‍ അവിടെനിന്ന് ലഭിക്കുന്നതും നിരാശ തന്നെയാണ്, അദ്ദേഹം പറഞ്ഞു. 

എന്നാല്‍, ഇതിനിടയില്‍ ജനങ്ങള്‍ നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നത് പാക് കോടതികളില്‍ നിന്നാണെന്നും ആസിഫ് സയ്യിദ് ഖോസ് പറഞ്ഞു. 48 പ്രവൃത്തി ദിവസങ്ങളിലായി 5,800 വിചാരണകള്‍ മോഡല്‍ കോടതികളിലൂടെ തീരുമാനമായതായി ഖോസ് പറഞ്ഞു. പാക് സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു കോടതി സംവിധാനത്തെ പുകഴ്ത്തിയുള്ള ചീഫ് ജസ്റ്റിസിന്‍റെ വാക്കുകള്‍.

 

 

Trending News