'ട്രംപിനെ വിലക്കിയ നടപടി തെറ്റായിരുന്നു'; ട്രംപിന്റെ ട്വിറ്റർ വിലക്ക് നീക്കുമെന്ന് ഇലോൺ മസ്ക്

ട്വിറ്റർ ഏറ്റെടുത്ത ഇലോൺ മസ്ക് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുമെന്ന് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : May 11, 2022, 08:22 AM IST
  • ട്രംപിനെ ട്വിറ്ററില്‍ നിന്ന് പൂർണ്ണമായി വിലക്കിയ നടപടി പുനപരിശോധിക്കുമെന്നാണ് മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്
  • എന്നാൽ, താൻ ട്വിറ്റര്‍ ഇതുവരെയും സ്വന്തമാക്കിയിട്ടില്ലെന്നും അതിനാല്‍, വിലക്ക് നീക്കാന്‍ ഇപ്പോള്‍ തനിക്ക് കഴിയില്ലെന്നും മസ്‌ക് പറഞ്ഞു
  • തനിക്ക് അതിന് സാധിക്കുന്ന ഒരു അവസരം വരുമ്പോള്‍ തീര്‍ച്ചയായും ഒരാളെ എന്നന്നേക്കുമായി വിലക്കുന്ന രീതി പുനപരിശോധിക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം
'ട്രംപിനെ വിലക്കിയ നടപടി തെറ്റായിരുന്നു'; ട്രംപിന്റെ ട്വിറ്റർ വിലക്ക് നീക്കുമെന്ന് ഇലോൺ മസ്ക്

വാഷിങ്​ടൺ: ട്വിറ്റർ വിലക്ക് ഏർപ്പെടുത്തിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കുമെന്ന് ഇലോണ്‍ മസ്‌ക്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഡൊണാൾഡ് ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണത്തെ തുടർന്നാണ് ഡൊണാൾഡ് ട്രംപിന് സാമൂഹ്യ മാധ്യമങ്ങൾ വിലക്ക് ഏർപ്പെടുത്തിയത്. ട്വിറ്റർ ഏറ്റെടുത്ത ഇലോൺ മസ്ക് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുമെന്ന് അറിയിച്ചു.

ട്രംപിനെ ട്വിറ്ററില്‍ നിന്ന് പൂർണ്ണമായി വിലക്കിയ നടപടി പുനപരിശോധിക്കുമെന്നാണ് മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, താൻ ട്വിറ്റര്‍ ഇതുവരെയും സ്വന്തമാക്കിയിട്ടില്ലെന്നും അതിനാല്‍, വിലക്ക് നീക്കാന്‍ ഇപ്പോള്‍ തനിക്ക് കഴിയില്ലെന്നും മസ്‌ക് പറഞ്ഞു. തനിക്ക് അതിന് സാധിക്കുന്ന ഒരു അവസരം വരുമ്പോള്‍ തീര്‍ച്ചയായും ഒരാളെ എന്നന്നേക്കുമായി വിലക്കുന്ന രീതി പുനപരിശോധിക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. ഫിനാന്‍ഷ്യല്‍ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, തന്റെ അക്കൗണ്ട് പുനസ്ഥാപിച്ചാലും ഇനി ട്വിറ്ററിലേക്കില്ലെന്നാണ് ഡൊണാൾഡ് ട്രംപ് മുൻപ് വ്യക്തമാക്കിയിരുന്നത്. ക്യാപിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്റര്‍, യൂട്യൂബ്, ഫേസ്ബുക്ക് എന്നീ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News