ബെര്‍ലിന്‍: ജര്‍മനിയിൽ കഞ്ചാവിന്റെ ഉപയോഗം നിയമാനുസൃതമാക്കി. ആരോഗ്യ സംഘടനകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധങ്ങള്‍ മറികടന്നാണ് ജർമനിയിൽ കഞ്ചാവിന്റെ ഉപയോഗം നിയവിധേയമാക്കിയത്. ഇതോടെ കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായി ജര്‍മനി മാറി.
18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും 25 ഗ്രാം ഉണക്ക കഞ്ചാവ് കൈയില്‍ സൂക്ഷിക്കാം. മൂന്ന് കഞ്ചാവ് ചെടികള്‍ വരെ വീട്ടില്‍ വളര്‍ത്താനും അനുമതിയുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളായ മാള്‍ട്ടയും ലക്‌സംബര്‍ഗും കഞ്ചാവന്റെ ഉപയോഗം നിയമാനുസൃതമാക്കിയതിന് പിന്നാലെയാണ് ജര്‍മനിയുടെ തീരുമാനം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. ബ്ലാക്ക് മാര്‍ക്കറ്റിലൂടെ ലഭിക്കുന്ന നിലവാരമില്ലാത്ത കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം വർധിക്കുകയാണ്. പുതിയ നിയമത്തിലൂടെ കഞ്ചാവിന്റെ ഉത്തരവാദിത്തപരമായ ഉപയോഗം സുഗമമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ALSO READ: സവാള കയറ്റുമതിയുടെ മറവിൽ കഞ്ചാവ് കടത്ത്; ദുബൈയിൽ പിടികൂടിയത് 26.45 കിലോ കഞ്ചാവ്
ബ്ലാക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്ന കഞ്ചാവില്‍ ആരോഗ്യത്തിന് വലിയ രീതിയില്‍ ഹാനികരമാകുന്ന വസ്തുക്കള്‍ കലര്‍ത്തുന്നുവെന്നാണ് ജര്‍മന്‍ കനബീസ് ബിസിനസ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്കും കാൻസറിലേക്കും നയിക്കാം.
ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. പുതിയ നിയമം നടപ്പിലായതോടെ ജൂലൈ ഒന്ന് മുതല്‍ ക്ലബ്ബുകളിൽ നിന്ന് നിയമാനുസൃതമായി കഞ്ചാവ് വാങ്ങാൻ സാധിക്കും. ഒരാള്‍ക്ക് ഒരുമാസം 50 ഗ്രാം കഞ്ചാവാണ് നല്‍കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.