Washington : ഹവാന സിൻഡ്രോം (Havana Syndrome) രോഗവുമായി ബന്ധപ്പെട്ട എല്ലാ നിഗൂഢതകളും പുറത്ത് കൊണ്ട് വരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ (US Secretary of State Antony Blinken) പറഞ്ഞു. യുഎസ് (US) നയതന്ത്രജ്ഞരെ അലട്ടുന്ന ഈ രോഗം റഷ്യൻ മൈക്രോവേവ് ആക്രമണം (Russian Microwave Attack) മൂലം ഉണ്ടയതാകാമെന്നും സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അന്വേഷണത്തിന് നേതൃത്വം നല്കാൻ രണ്ട് ഉദ്യോഗസ്ഥന്മാരെ ബ്ലിങ്കൻ വെള്ളിയാഴ്ച തെരഞ്ഞെടുത്തിരുന്നു. 2016 ലാണ് ആദ്യമായി ഈ രോഗം അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍ ആദ്യമായി സ്ഥിരീകരിച്ചത്. ക്യൂബയുടെ തലസ്ഥാനത്താണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഈ രോഗത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
ALSO READ: Havana Syndrome : ഹവാന സിന്‍ഡ്രോം കൈകാര്യം ചെയ്തതിൽ പിഴവ്; സ്റ്റേഷൻ മേധാവിയെ മാറ്റി സിഐഎ
ക്യൂബ സന്ദര്‍ശനത്തിനിടെ നയതന്ത്ര ഉദ്യോഗസ്ഥരില്‍ ചെവിക്കുള്ളിലെ മൂളലും, ശരീരത്തിന്‍റെ ബാലൻസ് നഷ്ടമാകലും ഓര്‍മ്മക്കുറവും അടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടത്തി. പിന്നീട് റഷ്യയിലും ചൈനയിലും ഓസ്ട്രിയയിലും സംഭവം ആവര്‍ത്തിച്ചു. ഇതോടെ ഹവാന സിൻഡ്രോം എന്ന് പേരിട്ട രോഗത്തെ ഗൗരവതരമായി നിരീക്ഷിക്കാന്‍ അമേരിക്ക ആരംഭിച്ചു.
ALSO READ: ഇന്ത്യയിലെത്തിയ സിഐഎ ഉദ്യോഗസ്ഥന് Havana syndrome
ഈ വര്ഷം സെപ്റ്റംബറിൽ ഹവാന സിന്‍ഡ്രോം (Havana Syndrome) ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. ഇന്ത്യയില്‍ (India) എത്തിയ സിഐഎ ഉദ്യോസ്ഥനാണ് (CIA Official) ഹവാന സിന്‍ഡ്രോം കണ്ടെത്തിയത്. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിനൊടൊപ്പം (CIA Director William Burns) ഇന്ത്യ സന്ദർശിച്ച ഉദ്യോഗസ്ഥനാണ് ഹവാന സിന്‍ഡ്രോം ബാധിച്ചതെന്നാണ് വിവരം.
അതിന് മുമ്പ് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം യാത്രയുമായി ബന്ധപ്പെട്ടാണ് ഹവാന സിന്‍ഡ്രോം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. വിയറ്റ്‌നാമിലെ എംബസി ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കമലയുടെ വിയറ്റ്‌നാം യാത്ര മൂന്നുമണിക്കൂറോളം നീട്ടിയിരുന്നു.
ഹവാന സിൻഡ്രോം (Havana Syndrome) അമേരിക്കന്‍ നയതന്ത്ര, രഹസ്യാന്യേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണമാണെന്ന വിലയിരുത്തല്‍ ഉണ്ടെങ്കിലും കൃത്യമായി സ്ഥിരീകരിക്കാൻ സിഐഎക്ക് (CIA) സാധിച്ചിട്ടില്ല. ഇതുവരെ മുന്നൂറിലധികം ഉദ്യോഗസ്ഥരില്‍ രോഗം സ്ഥിരീകരിച്ചതില്‍ ഭൂരിഭാഗം പേരും സിഐഎ ഉദ്യോഗസ്ഥരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...