Karachi Terror Attack: കറാച്ചിയിൽ ഭീകരാക്രമണം; 9 പേര്‍ കൊല്ലപ്പെട്ടു, 5 തീവ്രവാദികളെ വധിച്ചു

Pakistan Terror Attack: ആക്രമണത്തിന്റ ഉത്തരവാദിത്വം തെഹ്‌രിഖ്- ഇ-താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു ആക്രമണമുണ്ടായത്. പോലീസ് വേഷത്തിലെത്തിയ ആക്രമികള്‍ ഓഫീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെണ്ണ റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 18, 2023, 08:57 AM IST
  • പാകിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം
  • കറാച്ചിയിലെ പോലീസ് സ്‌റ്റേഷനു സമീപമുള്ള പോലീസ് മേധാവിയുടെ ഓഫീസിനു നേരെയാണ് ഭീകരാക്രമണമുണ്ടായത്
  • പത്തോളം തീവ്രവാദികൾ പോലീസ് മേധാവിയുടെ ഓഫീസിൽ അതിക്രമിച്ചു കയറി
Karachi Terror Attack: കറാച്ചിയിൽ ഭീകരാക്രമണം; 9 പേര്‍ കൊല്ലപ്പെട്ടു, 5  തീവ്രവാദികളെ വധിച്ചു

കറാച്ചി: പാകിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. കറാച്ചിയിലെ പോലീസ് സ്‌റ്റേഷനു സമീപമുള്ള പോലീസ് മേധാവിയുടെ ഓഫീസിനു നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആയുധധാരികളായ പത്തോളം തീവ്രവാദികൾ പോലീസ് മേധാവിയുടെ ഓഫീസിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു.  

Also Read: Israel Spy Software | പെഗാസസിൻറെ ആഘാതം മാറും മുൻപ് അടുത്ത വിവാദം, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഹേ ഹേ

ആക്രമണത്തിന്റ ഉത്തരവാദിത്വം തെഹ്‌രിഖ്- ഇ-താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു ആക്രമണമുണ്ടായത്. പോലീസ് വേഷത്തിലെത്തിയ ആക്രമികള്‍ ഓഫീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെണ്ണ റിപ്പോർട്ട്. ആക്രമണത്തില്‍ ഒൻപത് പേര്‍ കൊല്ലപ്പെട്ടു. മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. 5 തീവ്രവാദികളെ വധിച്ചു. അഞ്ച് നില കെട്ടിടത്തില്‍ നിന്നും ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഓഫീസിനുള്ളില്‍ നിന്ന് സ്ഫോടന ശബ്ദം കേട്ടിരുന്നു. നാലാം നിലയില്‍ ഒരു ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചെന്നായിരുന്നു റിപ്പോർട്ട്. ശക്തമായ സ്ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങളുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു.  നാല് മണിക്കൂറോളം കെട്ടിടത്തെ തീവ്രവാദികള്‍ മുള്‍മുനയില്‍ നിര്‍ത്തിയെന്നു വേണം പറയാൻ. എത്രപേര്‍ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നുവെന്നത് വ്യക്തമല്ല. 

Also Read: ഇത്തവണ ശിവരാത്രിയും ശനിപ്രദോഷവും ഒരുമിച്ച്; വ്രതമനുഷ്ഠിച്ചോളൂ കോടിഫലം ഉറപ്പ്! 
 

Also Read: മുതലയുടെ വായിൽ നിന്നും ഇരയെ അടിച്ചോണ്ടു പോകുന്ന പൂച്ച..! വീഡിയോ കണ്ടാൽ ഞെട്ടും 

ആദ്യം കെട്ടിടത്തിന്റെ ഒന്നാം നില തീവ്രവാദികളില്‍ നിന്ന് മുക്തമാക്കി പോലീസ് നിയന്ത്രണത്തിലക്കി. മുകള്‍ നിലയിലാണ് തീവ്രവാദികള്‍ നിലയുറപ്പിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്ക് ശേഷം സുരക്ഷാ സേന കെട്ടിടം തിരിച്ചുപിടിക്കുകയും അഞ്ച് തീവ്രവാദികളെ വധിക്കുകയും ചെയ്തു.  ചാവേര്‍ ആക്രമണത്തിന്റെ സാധ്യതയുണ്ട്. സംഭവത്തെ തുടർന്ന് പോലീസ് ആസ്ഥാനത്തേക്കുള്ള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഇവിടെ ഭീകരാക്രമണ ഭീഷണിയിലാണ്. രണ്ടാഴ്ച മുമ്പാണ് എണ്‍പതോളം ആളുകള്‍ കൊല്ലപ്പെട്ട ചാവേറാക്രമണം പെഷാവറിലുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News