യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഡൊണാള്‍ഡ് ട്രംപിനെ ഭയക്കുന്നില്ലെന്ന് ഹിലരി ക്ലിന്‍റണ്‍

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ ഭയക്കുന്നില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍. അമേരിക്കയെ വിഭജിക്കാന്‍ ശ്രമിക്കുന്ന ട്രംപിനെ അതിന് സമ്മദിക്കില്ലെന്നും ഹിലരി പറഞ്ഞു. ഭീകരവാദം പൂര്‍ണമായും ഇല്ലായ്മ ചെയ്യുകയാണ് തന്‍റെയും തന്‍റെ പാര്‍ട്ടിയുടെയും ലക്ഷ്യമെന്ന്  ഹിലറി ക്ലിന്‍റണ്‍ മാറ്റത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ ഒന്നിച്ചുനില്‍ക്കണമെന്നു ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍വന്‍ഷനെ അഭിസംബോധന ചെയ്ത് ഹിലരി ക്ലിന്‍റണ്‍പറഞ്ഞു.

Last Updated : Jul 29, 2016, 11:42 AM IST
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഡൊണാള്‍ഡ് ട്രംപിനെ ഭയക്കുന്നില്ലെന്ന് ഹിലരി ക്ലിന്‍റണ്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ ഭയക്കുന്നില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍. അമേരിക്കയെ വിഭജിക്കാന്‍ ശ്രമിക്കുന്ന ട്രംപിനെ അതിന് സമ്മദിക്കില്ലെന്നും ഹിലരി പറഞ്ഞു. ഭീകരവാദം പൂര്‍ണമായും ഇല്ലായ്മ ചെയ്യുകയാണ് തന്‍റെയും തന്‍റെ പാര്‍ട്ടിയുടെയും ലക്ഷ്യമെന്ന്  ഹിലറി ക്ലിന്‍റണ്‍ മാറ്റത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ ഒന്നിച്ചുനില്‍ക്കണമെന്നു ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍വന്‍ഷനെ അഭിസംബോധന ചെയ്ത് ഹിലരി ക്ലിന്‍റണ്‍പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ മതിലുകളല്ല, രാജ്യത്തിന്‍റെസമ്പദ് വ്യവസ്ഥയാണ് നിര്‍മിക്കേണ്ടത്. ഒരു മതവിഭാഗത്തെ നിരോധിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും ഹിലരി പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ എതിരാളിയായിരുന്ന ബേണി സാന്‍റേഴ്സിന് ഹിലരി നന്ദി പറഞ്ഞു. സാന്റേഴ്സ് മുന്നോട്ടുവച്ച ലക്ഷ്യങ്ങളാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നു ഹിലരി വ്യക്തമാക്കി. 

വ്യാഴാഴ്ച നടന്ന ദേശീയ കണ്‍വെന്‍ഷനില്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ട്രംപ് തെരഞ്ഞെടുപ്പില്‍ ജയിക്കില്ല, കാരണം അദ്ദേഹം അമേരിക്കയെ വില്‍ക്കുകയാണ്. അമേരിക്കയെയും അമേരിക്കയുടെ മൂല്യങ്ങളെയും ഭീഷണിപ്പെടുത്തുന്നവര്‍, ആരാണെങ്കിലും അവര്‍ക്കതിന് സാധിക്കില്ലെന്നും അമേരിക്ക എല്ലായ്‌പ്പോഴും മഹത്തായ രാജ്യമാണെന്നും ഒബാമ വ്യക്തമാക്കിയിരുന്നു.

More Stories

Trending News