കാട്ടിലെ മൃഗങ്ങൾക്ക് നിയമങ്ങൾ നിരവധിയുണ്ട്. എപ്പോഴും ജാഗ്രതയോടെ ഇരിക്കുക എന്നതാണ് അതിൽ പ്രധാനം. പ്രത്യേകിച്ച് ദുർബലരായ മൃഗങ്ങൾ വേട്ടക്കാരുടെ പിടിയിൽ നിന്ന് രക്ഷനേടാനായി അതീവ ജാഗ്രതയോടെയാണ് ജീവിക്കാറുള്ളത്. അത്തരത്തിലുള്ള അപകടകാരിയായ ഒരു വേട്ടക്കാരനാണ് മുതല. വെള്ളം കുടിക്കാൻ ജലാശയത്തിലേക്ക് വരുന്ന ഏതൊരു മൃഗത്തെയും ഒളിഞ്ഞും തെളിഞ്ഞും അതിവേഗതത്തിൽ വേട്ടയാടുമെന്നതാണ് മുതലയുടെ സവിശേഷത.
ഇരയ്ക്ക് സംശയം തോന്നാത്ത രീതിയിൽ വെള്ളത്തിനടിയിലൂടെ എത്തുന്ന മുതലകൾ കണ്ണടച്ചു തുറക്കും മുമ്പ് ഇരയെ കീഴ്പ്പെടുത്തിയിരിക്കും. ഇരയെ കടിച്ചു വലിച്ച് വെള്ളത്തിന് അടിയിലേയ്ക്ക് കൊണ്ടുപോകുന്നതാണ് മുതലകളുടെ രീതി. എന്നാൽ, ചില മൃഗങ്ങൾ മുതലകളുടെ പിടിയിൽ നിന്ന് വിദഗ്ധമായി രക്ഷപ്പെടാറുമുണ്ട്. മുതലയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ നിന്ന് ഞൊടിയിടയിൽ രക്ഷപ്പെടുന്ന ഒരു മാനിൻറെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലായിരിക്കുന്നത്.
ALSO READ: ആന ഒരു ഭീകര ജീവിയാണ്! ഈ കാട്ടുകൊമ്പൻമാരുടെ ഏറ്റുമുട്ടൽ കണ്ടാൽ കണ്ണ് തള്ളും!
ഒരു മാൻ ഒരു ജലാശയത്തിൽ നിന്ന് വെള്ളം കുടിക്കുന്നതാണ് വീഡിയോ. അപകട സാധ്യത മുൻകൂട്ടി കണ്ടിട്ടാവണം മാൻ ജലാശയത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നുണ്ട്. പെട്ടെന്നാണ് ഒരു വലിയ മുതല വെള്ളത്തിൽ നിന്ന് മാനിനെ ആക്രമിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, മാൻ ഇതിലും വേഗത്തിലുള്ള റിഫ്ലെക്സുകളോടെ പ്രതികരിക്കുകയും അതിശയിപ്പിക്കുന്ന രീതിയിൽ മുതലയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.
മാനിൻറെ വേഗതയെ പ്രശംസിച്ച് നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ കമൻറുമായി എത്തിയിരിക്കുന്നത്. മുതലയെ മാൻ ആദ്യമേ കണ്ടിട്ടുണ്ടാവും എന്നാണ് ചിലർ പറയുന്നത്. 0.001 സെക്കൻഡ് മാത്രം സമയമേ മാനിന് വേണ്ടി വന്നുള്ളൂ എന്ന് മറ്റ് ചിലർ പറയുന്നു. വെള്ളം കുടിക്കുന്ന മൃഗങ്ങളെ മുതല ആക്രമിക്കുന്ന വീഡിയോകൾ കാണുമ്പോൾ ഇരകൾ രക്ഷപ്പെടണമെന്നാണ് പ്രാർത്ഥിക്കാറുള്ളതെന്ന് ചിലർ പറഞ്ഞു. സാത്താനേ നിൻറെ ദിവസം ഇന്നല്ല എന്നാണ് ഒരു ഉപയോക്താവിൻറെ കമൻറ്. big.cats.india എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്ന് പങ്കുവെയ്ക്കപ്പെട്ട വീഡിയോയ്ക്ക് 16,000ത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...