ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.7%... UN റിപ്പോര്‍ട്ട്

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 5.7% വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഐക്യരാഷ്ട്രസഭ. 

Last Updated : Jan 17, 2020, 12:17 PM IST
  • 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 5.7% വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഐക്യരാഷ്ട്രസഭ
  • വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തുമ്പോഴും ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്‍നിരയില്‍ തന്നെ
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.7%... UN റിപ്പോര്‍ട്ട്

ജനീവ: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 5.7% വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഐക്യരാഷ്ട്രസഭ. 

കൂടാതെ, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അത് 6.6% ആകുമെന്നും വ്യാഴാഴ്ച പുറത്തുവിട്ട ആഗോള സാമ്പത്തിക സാഹചര്യങ്ങളും സാധ്യതകളും (World Economic Situation and Prospects report ) എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, ലോകബാങ്ക് നടത്തിയ പ്രവചനങ്ങളില്‍നിന്നും തികച്ചു൦ വ്യത്യസ്തമാണ് UN പുറത്തുവിട്ട റിപ്പോര്‍ട്ട് എന്നതാണ് വസ്തുത. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ വളര്‍ച്ച 5% ആയിരിക്കുമെന്ന് ലോകബാങ്ക് പ്രസ്താവിച്ചത്. 

വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തുമ്പോഴും ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്‍നിരയില്‍ തന്നെയാകുമെന്നാണ് UN നടത്തുന്ന വിലയിരുത്തല്‍. ഇന്ത്യയില്‍ നടത്തിയിരിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്‍റെ വളര്‍ച്ചയെ വരും വര്‍ഷങ്ങളില്‍ ത്വരിതപ്പെടുത്തുമെന്ന്‍ UN ആഗോള സാമ്പത്തിക നിരീക്ഷണ വിഭാഗത്തിന്‍റെ തലവന്‍ ഡോണ്‍ ഹോളണ്ട് വ്യക്തമാക്കി.

അതേസമയം, ആഗോള സാമ്പത്തിക വളര്‍ച്ച 2.3 ശതമാനമായി കുറയുമെന്നാണ് UN വിലയിരുത്തുന്നത്. ഈ ദശകത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇത്. 

 

Trending News