അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ തടവും ചാട്ടവാറടിയും!!

കിരാത നിയമങ്ങല്‍ പിന്തുടരുന്ന രാജ്യങ്ങള്‍പോലും അതിനിന്നും പുറത്തുകടക്കാന്‍ ശ്രമിക്കുമ്പോള്‍ പഴമയെ കൂട്ടുപിടിച്ച് ഇന്തോനേഷ്യ!!

Last Updated : Sep 21, 2019, 05:57 PM IST
അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ തടവും ചാട്ടവാറടിയും!!

ജക്കാര്‍ത്ത: കിരാത നിയമങ്ങല്‍ പിന്തുടരുന്ന രാജ്യങ്ങള്‍പോലും അതിനിന്നും പുറത്തുകടക്കാന്‍ ശ്രമിക്കുമ്പോള്‍ പഴമയെ കൂട്ടുപിടിച്ച് ഇന്തോനേഷ്യ!!

അതിപ്രാകൃത ശിക്ഷാരീതികള്‍ നടപ്പാക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഇന്തോനേഷ്യയില്‍ മുസ്ലീം ശരിയത് നിയമം വീണ്ടും മറ്റൊരു ഭേദഗതി കൂടി നടപ്പാക്കുകയാണ്. 

അവിഹിതബന്ധത്തിന് കടുത്ത ശിക്ഷ നല്‍കുന്നതാണ് ഈ ഭേദഗതി. വിവാഹിതര്‍ മറ്റൊരു വ്യക്തിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ക്ക് ഒരുവര്‍ഷം തടവും ചാട്ടവാറടിയും ഉറപ്പാക്കുന്നതാണ് നിയമം. ഇതേ ശിക്ഷ തന്നെയാണ് ഗര്‍ഭഛിദ്രം നടത്തുന്നവര്‍ക്കും പ്രസിഡന്‍റിനെ പരിഹസിക്കുന്നവര്‍ക്കുമെന്നതാണ് വിചിത്രം. പുതിയ നിയമ പ്രകാരം വിവാഹേതര ലൈംഗികബന്ധത്തിന് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. അടുത്തിടെയായി ഇന്തോനേഷ്യയില്‍ മതപരമായ ഭക്തിയിലേക്കും യാഥാസ്ഥിതിക ഇസ്ലാമിക ആക്ടിവിസത്തിലേക്കുമുള്ള  പ്രവണതയ്ക്കിടയിലാണ് പുതിയ ഒരു നിയമം കൂടി അടിച്ചേല്‍പ്പിക്കുന്നത്. 

അതേസമയം, മാറ്റങ്ങള്‍ പരിഷ്‌കരിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍ ഇന്തോനേഷ്യന്‍ പാര്‍ലമെന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം, ബില്ലിന്‍റെ അന്തിമ കരട് ഭേദഗതി ഇന്തോനേഷ്യന്‍ പാര്‍ലമെന്‍റും സര്‍ക്കാരും അംഗീകരിച്ചു. ഇനി ബില്ല് പരിഗണിക്കുക ജനപ്രതിനിധി സഭയാണ്. അതുഏ മാസം അവസാനം തന്നെയുണ്ടാകും. ഗണ്യമായ ക്രിസ്ത്യന്‍, ഹിന്ദു, ബുദ്ധ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ 260 ദശലക്ഷം ആളുകള്‍ താമസിക്കുന്ന രാജ്യം സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കും നിയമത്തിലെ മാറ്റങ്ങള്‍ ബാധകമാണ് എന്നതാണ് വാസ്തവം.

അന്താരാഷ്ട്ര തലത്തില്‍ വളരെ എതിര്‍പ്പുണ്ടായിട്ടും യാഥാസ്ഥിതിക മേഖലയിലെ ചൂതാട്ടം, മദ്യപാനം, സ്വവര്‍ഗ്ഗരതി അല്ലെങ്കില്‍ വിവാഹത്തിനു മുന്‍പുള്ള ലൈംഗിക ബന്ധ൦ എന്നിവയ്ക്ക് ഒരു സാധാരണ ശിക്ഷയാണ് ചാട്ടവാറടി!!

 

 

Trending News