Smoking Break: ഓഫീസ് സമയത്ത് പുകവലിക്ക് ഇടവേള എടുത്ത ഉദ്യോഗസ്ഥന് 12 ലക്ഷം രൂപ പിഴ

Smoking Break: ജോലിസ്ഥലത്ത്  4,500-ലധികം തവണ ഇയാൾ പുകവലിക്കാനായി ഇടവേള എടുത്തതായി കമ്പനി കണ്ടെത്തി. ഇതിന് 14,500 ഡോളർ അതായത്, 1 2 ലക്ഷം രൂപ പിഴ ചുമത്തി. 

Written by - Zee Malayalam News Desk | Last Updated : Mar 30, 2023, 06:29 PM IST
  • ഓഫീസ് സമയങ്ങളിൽ പുകവലിക്കാനായി ആളുകൾ എടുക്കുന്ന ഇടവേളകൾ പലപ്പോഴും ഉൽപ്പാദനക്ഷമമല്ലാത്ത ഒരു പ്രവർത്തനമായാണ് ജപ്പാനിൽ പരിഗണിക്കുന്നത്.
Smoking Break: ഓഫീസ് സമയത്ത് പുകവലിക്ക് ഇടവേള എടുത്ത ഉദ്യോഗസ്ഥന് 12 ലക്ഷം രൂപ പിഴ

Smoking Break: ജപ്പാനിലെ  ആളുകള്‍ ഏറെ വ്യത്യസ്തരാണ്. അവിടെ കർശനവും സമയബന്ധിതവുമായ തൊഴിൽ സംസ്കാരമുണ്ട്. ജോലിസ്ഥലത്ത് മിനിറ്റുകൾ വൈകിയാൽ കടുത്ത ശിക്ഷയും അമിതമായ പിഴയും ലഭിക്കും. ജോലിയിൽ മിനിറ്റുകൾ വൈകിയതിന് തൊഴിലാളികൾക്ക് കനത്ത പിഴ ചുമത്തിയ നിരവധി കേസുകൾ മുന്‍പ് പുറത്തു വന്നിരുന്നു. 

Also Read:  Mamata Banerjee Washing Machine video: കറുത്ത തുണി വെള്ളയാക്കി മാറ്റും BJP വാഷിംഗ് മെഷീന്‍!! ബിജെപിയെ പരിഹസിച്ച് മമത ബാനർജി

അതേസമയം, കഴിഞ്ഞ ദിവസം പുറത്തുവന്ന കേസ് അതിലും വിചിത്രമാണ്. അതായത്, ഓഫീസ് സമയങ്ങളിൽ തുടർച്ചയായി പുകവലിച്ച്‌ സമയം പാഴാക്കിയതിന് ഒരു മുതിർന്ന ഉദ്യോഗസ്ഥന് 12 ലക്ഷം രൂപയാണ് കമ്പനി പിഴ ചുമത്തിയത്.

Also Read:   Lalit Modi: രാഹുൽ ഗാന്ധിയെ യുകെയില്‍ കോടതി കയറ്റുമെന്ന് ലളിത് മോദി, ഇന്ത്യയില്‍ വന്നിട്ടാകാമെന്ന് സോഷ്യല്‍ മീഡിയ..!! 

ഓഫീസ് സമയങ്ങളിൽ പുകവലിക്കാനായി  ആളുകൾ എടുക്കുന്ന ഇടവേളകൾ പലപ്പോഴും ഉൽപ്പാദനക്ഷമമല്ലാത്ത ഒരു പ്രവർത്തനമായാണ് ജപ്പാനിൽ പരിഗണിക്കുന്നത്. കൂടാതെ, പ്രധാന ജോലികൾ വൈകിപ്പിക്കാനും സ്ഥാപനത്തിലെ വർക്ക്ഫ്ലോ തടസ്സപ്പെടുത്താനും ഇത് തൊഴിലാളികൾ വിനിയോഗിക്കുന്നതായി അവർ കണക്കാക്കുന്നു. 

അതേസമയം, ഈ ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 14 വർഷത്തെ കണക്കാണ് കമ്പനി നിർത്തിയത്. അതായത്, ജോലിസ്ഥലത്ത്  4,500-ലധികം തവണ ഇയാൾ പുകവലിക്കാനായി ഇടവേള എടുത്തതായി കമ്പനി കണ്ടെത്തി. ഇതിന് 14,500 ഡോളർ അതായത്, 1 2 ലക്ഷം രൂപ പിഴ ചുമത്തി. 

ജപ്പാനിലെ ഒസാക്ക പ്രിഫെക്യുച്ചറുമായി ബന്ധപ്പെട്ടതാണ് കേസ്. സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഒസാക്ക അധികൃതർ ഡയറക്ടർ ലെവൽ പോസ്റ്റിലെ 61 കാരനായ സിവിൽ ഓഫീസർക്ക് 14,500 ഡോളർ പിഴ ചുമത്തി. 355 മണിക്കൂറും 19 മിനിറ്റും ജോലിക്കിടെ ഇയാൾ പുകവലിച്ചതായി ഒസാക്ക പ്രിഫെക്ചറൽ അറിയിച്ചു. നിയമം ലംഘിച്ചതിന് ഇയാളുടെ രണ്ട് സഹപ്രവർത്തകർക്കും പിഴ ചുമത്തി.

അച്ചടക്ക നടപടിയുടെ ഭാഗമായി ശമ്പളം വെട്ടിക്കുറച്ചതിന് പുറമെ വരുമാനത്തിന്‍റെ  ഗണ്യമായ ഒരു ഭാഗം തിരിച്ചടയ്ക്കാൻ ഉദ്യോഗസ്ഥനോട് അധികാരികൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. 

ഒസാക്കയിലെ പുകവലി നിയന്ത്രണങ്ങൾ ലോകത്തിലെ ഏറ്റവും കഠിനമായ ശിക്ഷകളും അമിത പിഴയും ഉള്ളവയാണ്. ഗവൺമെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള എല്ലാ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പുകവലി സംബന്ധിച്ച കര്‍ശന നിയമങ്ങൾ നിലവിലുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News