പാരിസ്: ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളുടെ പട്ടികയില്‍ ആമസോണിന്‍റെ ജെഫ് ബെസോസ് ഒന്നാമതെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കിയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനത്തെത്തിയത്.
ഫോബ്‌സ് മാഗസിനാണ് പട്ടിക പുറത്തുവിട്ടത്. ലോക സമ്പന്നരില്‍ ഒന്നാമനാകുന്ന ജെഫ് ബെസോസിന്‍റെ ആസ്തി 112 ബില്യണ്‍ ഡോളറാണെന്ന് ഫോബ്‌സ് പറയുന്നു.
അതേസമയം 119 ഇന്ത്യക്കാര്‍ ഫോബ്‌സിന്‍റെ സമ്പന്ന പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇതില്‍ പതിനെട്ട് പേര്‍ പുതുമുഖങ്ങളാണ്. പട്ടികയില്‍ 19ാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. അംബാനിയുടെ ആസ്തി 18.5 ബില്യണ്‍ ഡോളറാണ്
എന്നാല്‍ പട്ടികയില്‍ 388ാം സ്ഥാനത്ത് മലയാളിയായ എം. എ യൂസഫലി എത്തി. അദ്ദേഹത്തിന്‍റെ ആസ്തി അഞ്ച് ബില്യണ്‍ ഡോളറാണ്.