പറവൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി പറഞ്ഞു.
അതിനോടൊപ്പം ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കി. ഏതു നിറത്തിലുള്ള കൊടിയും ഉപയോഗിച്ച് കൊണ്ടുള്ള പ്രതിഷേധം നിയമവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി.
Read Also: സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്
പ്രതിഷേധമുണ്ടാകുമ്പോൾ ചെറിയ ബലപ്രയോഗം ഉണ്ടാവുക സാധാരണമാണ്. അതിനാൽ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. ഇത്തരം ചെറിയ കാര്യങ്ങളിൽ നിയമനടപടി ഒഴിവാക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.
2017 ഏപ്രില്‍ 19നായിരുന്നു പവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇതിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും ചുമത്തിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപട്ടികയില്‍ ഉള്ളവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.