ശ്രീലങ്കയില്‍ മഹിന്ദ രാജപക്സെയുടെ തിരിച്ച് വരവ് രാജകീയം!

ശ്രീലങ്കന്‍ രാഷ്ട്രീയം രാജപക്സെ കുടുംബത്തിന്‍റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കുന്നു.

Last Updated : Aug 8, 2020, 06:04 PM IST
  • ശ്രീലങ്കന്‍ രാഷ്ട്രീയം രാജപക്സെ കുടുംബത്തിന്‍റെ പൂര്‍ണ നിയന്ത്രണത്തില്‍
  • 225 അംഗ പാര്‍ലമെന്റില്‍ 145 സീറ്റുകള്‍ ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി സ്വന്തമാക്കി
  • 24 മത്തെ വയസിലാണ് മഹിന്ദ പാര്‍ലമെന്റില്‍ ആദ്യമായി എത്തുന്നത്
  • പ്രധാനമന്ത്രി സ്ഥാനത്തേക്ക് മഹിന്ദ രാജപക്സെയുടെ നാലാം ഊഴമാണ്
ശ്രീലങ്കയില്‍ മഹിന്ദ രാജപക്സെയുടെ തിരിച്ച് വരവ് രാജകീയം!

കൊളംബോ:ശ്രീലങ്കന്‍ രാഷ്ട്രീയം രാജപക്സെ കുടുംബത്തിന്‍റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കുന്നു.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ രാജപക്സെ കുടുംബം നിയന്ത്രിക്കുന്ന ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ്‌ അധികാരത്തില്‍ 
എത്തുന്നത്,225 അംഗ പാര്‍ലമെന്റില്‍ 145 സീറ്റുകള്‍ ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി സ്വന്തമാക്കിയപ്പോള്‍ അഞ്ച് സീറ്റുകള്‍ സഖ്യ കക്ഷികള്‍ വിജയം നേടി,
 പ്രധാനമന്ത്രി സ്ഥാനത്തേക്ക് മഹിന്ദ രാജപക്സെയുടെ നാലാം ഊഴമാണ്,സത്യപ്രതിജ്ഞ അടുത്ത ആഴ്ച്ച നടക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന 
വിവരം,ശ്രീലങ്കന്‍ പ്രസിഡന്‍ഡായി മഹിന്ദയുടെ സഹോദരന്‍ ഗോതാബയ തുടരുകയാണ്,ദ്വീപ് രാഷ്ട്രത്തിന്‍റെ അധികാരം ഇതോടെ ഒരു കുടുംബത്തിന്‍റെ 
നിയന്ത്രണത്തില്‍ ആയിരിക്കുകയാണ്.

1970 ല്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി 24 മത്തെ വയസിലാണ് മഹിന്ദ പാര്‍ലമെന്റില്‍ എത്തുന്നത്.
1977 ല്‍ സീറ്റ് നഷ്ടമായ മഹിന്ദ പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് 1989 ലാണ് പാര്‍ലമെന്റില്‍ എത്തിയത്.
2004 പ്രസിഡന്‍റ് ചന്ദ്രിക കുമാര തുംഗയ്ക്ക് കീഴില്‍ പ്രധാനമന്ത്രിയായ മഹിന്ദ 2005 ല്‍ പ്രസിഡന്‍ഡ് ആവുകയും ചെയ്തു.
പിന്നീട് എല്‍ടിടിഇ യ്ക്കെതിരെയുള്ള പോരാട്ടമായിരുന്നു,എല്‍ടിടിഇ യെ ഇല്ലാതാക്കി രാജ്യത്തെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനും 
മഹിന്ദ രാജപക്സെയുടെ നേതൃത്വത്തിന് കഴിഞ്ഞു.

Also Read:ഐ​ക്യ​രാ​ഷ്ട്ര​സ​ഭയിൽ വീണ്ടും നാണംകെട്ട് പാക്കിസ്ഥാൻ...!!

2004 ലും 2018 ലും പ്രധാനമന്ത്രിയും 2019 ല്‍ ഇടക്കാല പ്രധാനമന്ത്രിയും ആയിരുന്ന മഹിന്ദ രാജപക്സെ,2005 മുതല്‍ 2015 വരെ 
പ്രസിഡന്‍ഡ് പദത്തിലും ഇരുന്നു, ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയുടെ മുഖ്യ എതിരാളിയായ റെനില്‍ വിക്രമ സിംഗെ നേതൃത്വം നല്‍കുന്ന യുണൈറ്റഡ്
നാഷണല്‍ പാര്‍ട്ടിക്ക്(UNP) ആകെ രണ്ട് ശതമാനം വോട്ടും ഒരു സീറ്റുമാണ് ലഭിച്ചത്,എന്നാല്‍ യുഎന്‍പി പിളര്‍ത്തി സജിത്ത് പ്രേമദാസ രൂപീകരിച്ച 
എസ്ജെബി 23 ശതമാനം വോട്ടുകളും 55 സീറ്റും സ്വന്തമാക്കി,മഹിന്ദ രാജപക്സെയുടെ തിരിച്ച് വരവില്‍ ശ്രീലങ്കയുടെ വിദേശനയത്തില്‍ 
കാര്യമായ മാറ്റത്തിന് സാധ്യതയുണ്ട്,നേരത്തെ രാജപക്സെ  അധികാരത്തില്‍ ഇരുന്നപ്പോഴാണ് ശ്രീലങ്ക ചൈനയോട് അടുത്തത്,
തന്‍റെ ചൈനീസ് പക്ഷ നിലപാട് രാജ പക്സെയുടെ അധികാരം നഷ്ടമാകുന്നതിന് കാരണമാവുകയും ചെയ്തു.അതുകൊണ്ട് തന്നെ 
മഹിന്ദ രാജപക്സെ വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ ചൈനയോടുള്ള സമീപനം എന്തായിരിക്കുമെന്ന് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുകയാണ്.

More Stories

Trending News