ഐ​ക്യ​രാ​ഷ്ട്ര​സ​ഭയിൽ വീണ്ടും നാണംകെട്ട് പാക്കിസ്ഥാൻ...!!

  ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍  അ​തി​ര്‍​ത്തി ത​ര്‍​ക്കം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ (United Nations) യിൽ അവതരിപ്പിച്ച് പാക്കിസ്ഥാന്‍... 

Last Updated : Aug 6, 2020, 05:55 PM IST
  • ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി ത​ര്‍​ക്കം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷാ കൗ​ണ്‍​സി​ലില്‍ അവതരിപ്പിച്ച് പാക്കിസ്ഥാന്‍...
  • ഇത്തവണയും പാക്കിസ്ഥാന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭയില്‍ നിന്നും തിരിച്ചടി
  • ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി തര്‍ക്കത്തില്‍ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്നാണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍
  • അന്താരാഷ്ട്രതലത്തില്‍ ഇ​ന്ത്യയ്ക്കെതിരായ നീക്കം ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു.
ഐ​ക്യ​രാ​ഷ്ട്ര​സ​ഭയിൽ വീണ്ടും നാണംകെട്ട് പാക്കിസ്ഥാൻ...!!

ജ​നീ​വ:  ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍  അ​തി​ര്‍​ത്തി ത​ര്‍​ക്കം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ (United Nations) യിൽ അവതരിപ്പിച്ച് പാക്കിസ്ഥാന്‍... 

കഴിഞ്ഞ   ദിവസമാണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷാ കൗ​ണ്‍​സി​ലില്‍  (United Nations Security Council) ഈ വിഷയം പാക്കിസ്ഥാന്‍ അവതരിപ്പിച്ചത്. 

എന്നാല്‍ ഇത്തവണയും പാക്കിസ്ഥാന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭയില്‍ നിന്നും തിരിച്ചടി   നേരിടേണ്ടി വന്നു.

ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി  തര്‍ക്കത്തില്‍  (India - Pakistan Border issue) ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്നാണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ തീരുമാനം കൈക്കൊണ്ടത്.  ഈ ​ന​യ​ത​ന്ത്ര വി​ഷയം  ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കേ​ണ്ട​താ​ണെന്ന നിലപാട്   ഐക്യ​രാ​ഷ്ട്ര​സ​ഭ  വ്യക്തമാക്കുകയും   ചെയ്തു. ഐ​ക്ര​രാ​ഷ്ട്ര​സ​ഭ​യി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി ടി.​ എ​സ്. ​തി​രു​മൂ​ര്‍​ത്തി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 

Also read:  കശ്മീരും ലഡാക്കും ഉൾപ്പെടുത്തിയ ഭൂപടത്തിന് അംഗീകാരം നൽകി പാക്കിസ്ഥാൻ..!

അന്താരാഷ്ട്രതലത്തില്‍ ഇ​ന്ത്യയ്ക്കെതിരായ പാക്കിസ്ഥാന്‍റെ നീക്കം ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു.

 

Trending News