സാമൂഹിക മാധ്യമമായ ട്വിറ്റർ ഇലോൺ മസ്ക് ഏറ്റെടുത്തതോടെയാണ് കമ്പനിയിൽ പ്രതിസന്ധികൾ തുടരുന്നത്. ഏറ്റവും പുതിയ വാർത്ത അടുത്ത കുറച്ചുദിവസത്തിനകം കമ്പനിയുടെ ഓഫീസുകള്‍ അടയ്ക്കുകയാണെന്ന സന്ദേശം ലഭിച്ചതോടെ ജീവനക്കാര്‍ കൂട്ടത്തോടെ രാജിക്കത്ത് അയക്കാന്‍ തുടങ്ങിയെന്നാണ്. കമ്പനിയില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ ജീവനക്കാര്‍ക്ക് മസ്‌ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് നൂറുകണക്കിന് ജീവനക്കാരാണ് മൂന്നുമാസത്തെ വേര്‍പിരിയല്‍ വേതനംവാങ്ങി കമ്പനി വിടാന്‍ തീരുമാനിച്ചത്.
ഓഫീസുകള്‍ അടയ്ക്കുന്നതിനാൽ ജീവനക്കാരുടെ ലോഗിന്‍ സംവിധാനം തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് ട്വിറ്റർ ഇ-മെയിലൂടെയാണ് അറിയിച്ചത്.എന്നാൽ കമ്പനി വിട്ടുപോകാതിരിക്കാന്‍ ചില പ്രധാന ജീവനക്കാരുമായും സാങ്കേതിക വിദഗ്ധരുമായും നിര്‍ണായകയോഗം നടത്തിയെന്നും സൂചനയുണ്ട്. നഷ്ടം ചൂണ്ടിക്കാട്ടി 50 ശതമാനത്തിലേറെ ജീവനക്കാരെ പിരിച്ചുവിട്ടതിനുപിന്നാലെയാണിത്. കഴിഞ്ഞ കുറച്ചുനാളായി വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയൊക്കെ മസ്‌ക് പുറത്താക്കുകയാണ്. ട്വിറ്ററിൽ തന്നോടു പരസ്യമായി തർക്കിച്ച ജീവനക്കാരനെ മസ്ക് ട്വീറ്റിലൂടെ പുറത്താക്കിയിരുന്നു.
ആൻഡ്രോയ്ഡ് എൻജിനീയർ എറിക് ഫ്രോൻഹോഫറിനെയാണ് പുറത്താക്കിയത് . പല രാജ്യങ്ങളിലും ട്വിറ്ററിന്റെ വേഗം കുറവായതിന്റെ കാരണം ചൂണ്ടിക്കാട്ടിയുള്ള മസ്കിന്റെ ട്വീറ്റ് ശരിയല്ലെന്നു പറഞ്ഞതാണ് പ്രകോപനം.ട്വിറ്ററിലെ ജീവനക്കാരുടെ ആഭ്യന്തര ആശയവിനിമയത്തിനുള്ള ‘സ്ലാക്’ പ്ലാറ്റ്ഫോമിൽ മസ്കിനെ വിമർശിച്ച പത്തിലധികം പേരെ പുറത്താക്കിയതായും റിപ്പോർട്ടുകളുണ്ട്. ‘നിങ്ങളുടെ അടുത്തയിടയ്ക്കുള്ള പെരുമാറ്റം കമ്പനി പോളിസിക്ക് നിരക്കുന്നതല്ല’ എന്നു പറഞ്ഞുള്ള ഇമെയിലാണ് ഇവർക്ക് ലഭിച്ചത്. 3.6 ലക്ഷം കോടിരൂപയ്ക്ക് ട്വിറ്റര്‍ ഏറ്റെടുത്തശേഷം ആകെയുള്ള 7500 ജീവനക്കാരില്‍ പകുതിയോളംപേരെ മസ്‌ക് പിരിച്ചുവിട്ടു.
തന്റെ പുതിയ റിമോട്ട് വര്‍ക്കിങ് പോളിസിയെക്കുറിച്ച് വ്യത്യസ്ത സന്ദേശം ജീവനക്കാര്‍ക്ക് അയച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചതും ജീവനക്കാര്‍ വിട്ടുപോകാന്‍ കാരണമായി.അടുത്ത 36 മണിക്കൂറിനകം കമ്പനി വിടാനാഗ്രഹിക്കാത്ത ജീവനക്കാര്‍ ട്വിറ്റര്‍ 2.0 യുടെ ഭാഗമാകുമെന്നാണ് മസ്‌കിന്റെ പ്രതികരണം...ജീവനക്കാര്‍ ട്വിറ്റര്‍ വിടുന്നതില്‍ തനിക്ക് പരിഭ്രാന്തിയില്ലെന്നും എങ്ങനെ ജയിക്കണമെന്ന് അറിയാമെന്നും മസ്‌ക് പറഞ്ഞു.... മികച്ച ജീവനക്കാര്‍ തന്റെ ഒപ്പം ചേരുമെന്ന് അറിയിച്ച മസ്ക് അവശേഷിക്കുന്നവരെവെച്ച് 'ട്വിറ്റര്‍ 2.0' മുന്നോട്ടുകൊണ്ടുപോകുമെന്നും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...