മെഗന് മാര്‍ക്കിളും ഹാരി രാജകുമാരനും അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന വിവരം ഏറെ സന്തോഷത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.
ഇരുവരും ഓസ്ട്രേലിയന്‍ സന്ദര്‍ശം നടത്തുന്നതിനിടെയാണ് ഹാരി രാജകുമാരനും മെഗനും തന്റെ കുഞ്ഞ് അതിഥിതിയെ കാത്തിരിക്കുകയാണെന്ന വിശേഷം കൊട്ടാരം പുറത്തുവിട്ടത്.
അന്ന് മുതല്‍ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍.. ഇപ്പോഴിതാ, ഏവരും കാത്തിരുന്ന ആ വിശേഷം പങ്കുവച്ചിരിക്കുകയാണ് ഹാരി രാജകുമാരന്. രാജകുടുംബത്തിലേക്ക് ഒരു ആണ്‍കുഞ്ഞ് കൂടി!!
ആദ്യമായി അച്ഛനമ്മമാരായതിന്റെ ത്രില്ലിലാണ് താനും മെഗനുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ഹാരി പറഞ്ഞു. ഇന്നലെ വെളുപ്പിനെയാണ് കുഞ്ഞ് ജനിച്ചതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഹാരി പറഞ്ഞു.
ഭാര്യ മേഗനെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും കുഞ്ഞിന് എന്ത് പേര് നല്‍കുമെന്നതാണ് ഇനിയുള്ള ആലോചനയെന്നും ഹാരി പറഞ്ഞു.
കൂടാതെ, തങ്ങള്‍ക്കും കുഞ്ഞിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത എല്ലാവര്ക്കും ഹാരി നന്ദിയും രേഖപ്പെടുത്തി.
3.2 കിലോയായിരുന്നു ജനിക്കുമ്പോള്‍ കുഞ്ഞിന്റെ ഭാരമെന്നും കുഞ്ഞിന്റെ ജനന സമയത്ത് ഹാരി ആശുപത്രിയിലുണ്ടായിരുന്നെന്നും ബെക്കി൦ഗ്ഹാം കൊട്ടാരത്തില്‍ നിന്നും അറിയിച്ചു.