Monkey Pox : യുകെയിൽ 50 പേർക്ക് കൂടി വാനര വസൂരി സ്ഥിരീകരിച്ചു; ആശങ്ക വർധിക്കുന്നു

Monkey Pox : ബ്രിട്ടൻ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് സ്വവർഗ അനുരാഗികളും, ബൈസെക്ഷ്വലുമായ പുരുഷന്മാരിലുമാണ് കൂടുതലായി രോഗബാധ കണ്ട് വരുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 18, 2022, 05:29 PM IST
  • ആഫ്രിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് വാനരവസൂരി സ്ഥിരീകരിച്ചിരിക്കുന്നത് യുകെയിലാണ്.
  • ബ്രിട്ടൻ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് സ്വവർഗ അനുരാഗികളും, ബൈസെക്ഷ്വലുമായ പുരുഷന്മാരിലുമാണ് കൂടുതലായി രോഗബാധ കണ്ട് വരുന്നത്.
  • എന്നാൽ രോഗിയുമായി അടുത്തിടപഴകുന്ന ആർക്കും രോഗബാധ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധന്മാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
  • വാനര വസൂരിയുടെ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാലും ഉടൻ തന്നെ ചികിത്സ സഹായം തേടണമെന്നും അറിയിച്ചിട്ടുണ്ട്.
Monkey Pox : യുകെയിൽ 50 പേർക്ക് കൂടി വാനര വസൂരി സ്ഥിരീകരിച്ചു; ആശങ്ക വർധിക്കുന്നു

യുകെയിൽ 50 പേർക്ക് കൂടി വാനര വസൂരി രോഗബാധ സ്ഥിരീകരിച്ചു. ഇതോട് കൂടി യുകെയിൽ വാനര വസൂരി സ്ഥിരീകരിച്ചവരുടെയെണ്ണം 574 ആയി ഉയർന്നു. ആഫ്രിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് വാനരവസൂരി സ്ഥിരീകരിച്ചിരിക്കുന്നത് യുകെയിലാണ്. ബ്രിട്ടൻ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് സ്വവർഗ അനുരാഗികളും, ബൈസെക്ഷ്വലുമായ പുരുഷന്മാരിലുമാണ് കൂടുതലായി രോഗബാധ കണ്ട് വരുന്നത്.

എന്നാൽ രോഗിയുമായി അടുത്തിടപഴകുന്ന ആർക്കും രോഗബാധ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധന്മാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാനര വസൂരിയുടെ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാലും ഉടൻ തന്നെ ചികിത്സ സഹായം തേടണമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ ഇത്തരത്തിൽ രോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ലെന്നും ബ്രിട്ടന്റെ ആരോഗ്യ സുരക്ഷാ ഏജൻസിയിലെ ഡോ വില്യം വെൽഫെയർ അറിയിച്ചിട്ടുണ്ട്.

ALSO READ: Monkey Pox: കുരങ്ങ് പനിയും ചിക്കൻ പോക്സും തമ്മിലുള്ള വ്യത്യാസം എന്താണ്?

  എന്താണ് മങ്കിപോക്‌സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകര്‍ച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വാനര വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങള്‍

സാധാരണഗതിയില്‍ വാനര വസൂരിയുടെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News