നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്‌സി മണ്ടേല അന്തരിച്ചു

ദക്ഷിണാഫ്രിക്കൻ വിമോചന നേതാവ് നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്‌സി മണ്ടേല അന്തരിച്ചു. 59 വയസായിരുന്നു.

Last Updated : Jul 13, 2020, 08:48 PM IST
നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്‌സി മണ്ടേല അന്തരിച്ചു

ദക്ഷിണാഫ്രിക്കൻ വിമോചന നേതാവ് നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്‌സി മണ്ടേല അന്തരിച്ചു. 59 വയസായിരുന്നു.

തിങ്കളാഴ്ച രാവിലെ ജോഹന്നാസ്ബർഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം പുറത്തുവിട്ടിട്ടില്ല.  ഇവർ നേരത്തേ രോഗ ബാധിതയായിരുന്നോ എന്നും വ്യക്തമല്ല. നെൽസൺ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും ആറാമത്തെ മകളാണ് സിൻഡ്‌സി മണ്ടേല

2015 മുതൽ ഡെൻമാർക്കിലെ ദക്ഷിണാഫ്രിക്കൻ അംബാസിഡറായി പ്രവർത്തിച്ചുവരികയായിരുന്നു. മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു  മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. 

1985ല്‍ വെള്ളക്കാരുടെ വര്‍ണ്ണ വിവേചനത്തിന് എതിരായി നടന്ന സംഘര്‍ഷങ്ങളെ  അപലപിച്ചാല്‍  മണ്ടേലയെ ജയില്‍ മോചിതനാക്കാം എന്ന്  സര്‍ക്കാര്‍ നിര്‍ദ്ദേശം വച്ചിരുന്നു. എന്നാല്‍, ആ നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞു കൊണ്ട്  മണ്ടേലയെഴുതിയ കത്ത് സിൻഡ്‌സി പൊതുവേദിയില്‍ വായിക്കുകയുണ്ടായി. ഇതോടെ ഇവര്‍ ജനശ്രദ്ധ നേടിയ നേതാവായി ഉയരുകയായിരുന്നു... 

Trending News