നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധി;പ്രധാനമന്ത്രി ഒലിയെ കടന്നാക്രമിച്ച് പ്രതിപക്ഷം;പക്വതയില്ലാത്ത വിദേശനയമെന്ന് വിമര്‍ശനം!

നേപ്പാള്‍ ഭരണകക്ഷിയില്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജി ആവശ്യം ശക്തമാകുന്നതിനിടെ പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്ത്.

Last Updated : Jul 7, 2020, 05:08 PM IST
നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധി;പ്രധാനമന്ത്രി ഒലിയെ കടന്നാക്രമിച്ച് പ്രതിപക്ഷം;പക്വതയില്ലാത്ത വിദേശനയമെന്ന് വിമര്‍ശനം!

കാഠ്മണ്ഡു:നേപ്പാള്‍ ഭരണകക്ഷിയില്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജി ആവശ്യം ശക്തമാകുന്നതിനിടെ പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്ത്.

പ്രധാനമന്ത്രി ഒലിയുടെ നടപടികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷപാര്‍ട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.നേപ്പാളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,
വിദേശനയം,പാര്‍ലമെന്റ് നിര്‍ത്തിവെച്ച നടപടി അങ്ങനെയെല്ലാം എടുത്ത് കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം.

പ്രതിപക്ഷ പാര്‍ട്ടികളായ നേപ്പാളി കോണ്‍ഗ്രസ്‌,ജനതാ സമാജ്ബാദി പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ നേതാക്കളാണ് യോഗം ചേര്‍ന്ന് പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

നേപ്പാളി കൊണ്ഗ്രെസ്സ് അധ്യക്ഷന്‍ ഷേര്‍ ബഹാദൂര്‍ ദുബെയുടെ വസതിയില്‍ ചേര്‍ന്നയോഗത്തില്‍ ഇരു പാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കള്‍ 
പങ്കെടുത്തു,

അയല്‍ രാജ്യങ്ങളുമായുണ്ടായിരുന്ന നല്ല ബന്ധം തകരുന്നതിന് പ്രധാനമന്ത്രി ഒലി സ്വീകരിച്ച പക്വതയില്ലാത്ത വിദേശകാര്യ നയം ഇടയാക്കിയെന്നും പ്രതിപക്ഷ നിരയിലെ 
നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു,ഏകപക്ഷീയമായി പ്രധാനമന്ത്രി പാര്‍ലമെന്‍റ് സമ്മേളനം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത് ജനാധിപത്യ വിരുദ്ധമാണെന്നും 
പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

അതേസമയം ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്,

പ്രധാനമന്ത്രിയുടെ രാജി ആവശ്യപെട്ട് രംഗത്ത് വന്ന പികെ ധഹലും പ്രധാനമന്ത്രി ഒലിയുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.

പ്രധാനമന്ത്രിയുടെ രാജി എന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയര്‍ന്നത് നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

Also Read:നേപ്പാള്‍ ഭരണ കക്ഷിയില്‍ ഭിന്നത രൂക്ഷം, പ്രധാനമന്ത്രി ഒലിയുടെ "ഭാവി" തീരുമാനിക്കാന്‍ ബുധനാഴ്ച വീണ്ടും യോഗം...!!

 

എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടത്തുകയാണ് എന്ന് നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
നേതാക്കള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി പ്രശ്നം പരിഹരിച്ച ശേഷം നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റിയും ചേരും.
സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ വീണ്ടും പ്രധാനമന്ത്രിയുടെ രാജി ആവശ്യം ഉയരുകയാണെങ്കില്‍ അത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയേക്കാം.

Trending News