MERS Coronavirus: അബുദാബിയിൽ പുതിയ മെർസ് കൊറോണ വൈറസ് കണ്ടെത്തി; ലക്ഷണങ്ങളും കാരണങ്ങളും ചികിത്സയും അറിയാം

MERS Coronavirus Symptoms: അൽ ഐൻ നഗരത്തിൽ നിന്നുള്ള 28 കാരനായ ഒരാൾക്ക് മെർസ് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Jul 25, 2023, 11:08 PM IST
  • ഇയാളുമായി സമ്പർക്കം പുലർത്തിയ 108 ആളുകളെ കണ്ടെത്തി ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു
  • അവരിൽ ആരും അണുബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നാണ് റിപ്പോർട്ട്
  • ഒട്ടകങ്ങളുമായി നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിൽ നിന്നാണ് മനുഷ്യർക്ക് മെർസ് കൊറോണ വൈറസ് ബാധിച്ചത്
MERS Coronavirus: അബുദാബിയിൽ പുതിയ മെർസ് കൊറോണ വൈറസ് കണ്ടെത്തി; ലക്ഷണങ്ങളും കാരണങ്ങളും ചികിത്സയും അറിയാം

യുഎഇയിലെ അബുദാബിയിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് (MERS-CoV) സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സ്ഥിരീകരിച്ചു. അൽ ഐൻ നഗരത്തിൽ നിന്നുള്ള 28 കാരനായ ഒരാൾക്ക് മെർസ് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇയാളുമായി സമ്പർക്കം പുലർത്തിയ 108 ആളുകളെ കണ്ടെത്തി ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. അവരിൽ ആരും അണുബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നാണ് റിപ്പോർട്ട്. ഒട്ടകങ്ങളുമായി നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിൽ നിന്നാണ് മനുഷ്യർക്ക് മെർസ് കൊറോണ വൈറസ് ബാധിച്ചത്.

മെർസ് കൊറോണ വൈറസ് അണുബാധയുടെ രോഗലക്ഷണങ്ങളിൽ നേരിയ ശ്വസന ലക്ഷണങ്ങൾ മുതൽ കഠിനമായ നിശിത ശ്വാസകോശ രോഗം വരെ ഉൾപ്പെടുന്നു. ​ഗുരുതരമായാൽ ഇവ മരണത്തിലേക്കും നയിക്കും. “ജൂൺ എട്ടിനാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ 21-ന് നാസോഫറിംഗൽ സ്വാബ് ശേഖരിക്കുകയും ജൂൺ 23-ന് പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) വഴി മെർസ് കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു. രോഗിയുമായി സമ്പർക്കം പുലർത്തിയ 108 പേരെ സമ്പർക്കം പുലർത്തിയ അവസാന തീയതി മുതൽ 14 ദിവസത്തേക്ക് നിരീക്ഷിച്ചു. ഇവരിൽ പുതിയ കേസുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല, ”ഡബ്ല്യുഎച്ച്ഒ പ്രസ്താവനയിൽ പറഞ്ഞു.

എന്താണ് MERS-CoV

മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് (MERS-CoV) എന്ന കൊറോണ വൈറസ് മൂലമുണ്ടാകുന്ന ഒരു വൈറൽ റെസ്പിറേറ്ററി അണുബാധയാണ് മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS). ഒട്ടകങ്ങളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിൽ നിന്നാണ് മനുഷ്യർക്ക് MERS-CoV ബാധിച്ചത്.

MERS കൊറോണ വൈറസ്: ലക്ഷണങ്ങൾ

MERS-CoV അണുബാധകൾ ലക്ഷണമില്ലാത്തതോ നേരിയ ശ്വസന ലക്ഷണങ്ങൾ മുതൽ കഠിനമായ നിശിത ശ്വാസകോശ സംബന്ധമായ രോഗവും മരണവും വരെ നീളുന്നു. MERS-CoV രോഗിക്ക് പനി, ചുമ, ശ്വാസതടസ്സം എന്നിവ ഉണ്ടാകും. ന്യുമോണിയ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, ഇത് എല്ലാവർക്കും ഉണ്ടാകുന്ന ലക്ഷണമല്ല. വയറിളക്കം ഉൾപ്പെടെയുള്ള ദഹനനാളത്തിന്റെ ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

MERS കൊറോണ വൈറസ് ഗുരുതരമായ അണുബാധയ്ക്ക് കാരണമാകും

MERS കൊറോണ വൈറസ് പ്രായമായവരിലും, പ്രതിരോധശേഷി കുറഞ്ഞവരിലും, വൃക്കരോഗം, കാൻസർ, വിട്ടുമാറാത്ത ശ്വാസകോശരോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവരിലും കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുന്നതായി കാണുന്നു. കഠിനമായ അസുഖം ശ്വാസകോശ സംബന്ധമായ തകരാറിന് കാരണമാകും, അതിന് മെക്കാനിക്കൽ വെന്റിലേറ്ററും തീവ്രപരിചരണ വിഭാഗത്തിൻ്റെ പിന്തുണയും ആവശ്യമാണ്. ഇത് മരണത്തിലേക്കും നയിക്കുന്നു.

MERS കൊറോണ വൈറസ്: അണുബാധ മാരകമാണ്

MERS-CoV അണുബാധ മനുഷ്യരിൽ ഗുരുതരമായ രോഗത്തിന് കാരണമാകും, അതിന്റെ ഫലമായി ഉയർന്ന മരണനിരക്കും ഉണ്ടാകും. MERS-CoV ബാധിതരിൽ ഏകദേശം 35 ശതമാനം പേർ മരിച്ചു. എന്നാൽ, മരണനിരക്ക് സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നത് വരെ, ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്ത ലബോറട്ടറി സ്ഥിരീകരിച്ച കേസുകളിൽ മാത്രമാണ് നിലവിൽ മരണനിരക്ക് കണക്കാക്കുന്നത്.

എന്തെങ്കിലും ചികിത്സയോ വാക്സിനോ ലഭ്യമാണോ?

വാക്‌സിനുകളും ചികിത്സാ രീതികളും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, നിലവിൽ വാക്‌സിനോ നിർദ്ദിഷ്ട ചികിത്സയോ ലഭ്യമല്ല. നിലവിൽ നൽകുന്ന ചികിത്സ രോഗിയുടെ ക്ലിനിക്കൽ അവസ്ഥയെയും ആരോ​ഗ്യത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News