മൂന്ന് പെരുമ്പാമ്പുകളെ പാന്റിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുഎസ് പൗരനെതിരെ കേസ്!

ബർമീസ് പെരുമ്പാമ്പുകളെ മനുഷ്യർക്ക് ഉപദ്രവകരമായ ജീവികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  അതുകൊണ്ടുതന്നെ ഇവയുടെ ഇറക്കുമതി വിവിധ രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 10, 2022, 02:19 PM IST
  • മൂന്ന് പെരുമ്പാമ്പുകളെ പാന്റിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുഎസ് പൗരനെതിരെ കേസ്
മൂന്ന് പെരുമ്പാമ്പുകളെ പാന്റിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുഎസ് പൗരനെതിരെ കേസ്!

കാനഡയില്‍ നിന്നും മൂന്ന് പെരുമ്പാമ്പുകളെ പാന്റിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവിനെതിരെ കേസ്.  ബര്‍മീസ് ഇനത്തിലുള്ള പെരുമ്പാമ്പുകളെ കടത്താന്‍ ശ്രമിച്ചതിന് യുഎസ് പൗരനായ കാൽവിൻ ബൗട്ടിസ്റ്റയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യുഎസ്-കനേഡിയന്‍ അതിര്‍ത്തിയിലൂടെ ബസിലായിരുന്നു ഇയാളുടെ യാത്ര.  ഈ സമയം ഇയാൾ ചെക്കിങ്ങിൽ നിന്നും രക്ഷപ്പെടാനായി പാമ്പുകളെ  പാന്റിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഈ പാമ്പുകൾ വളരെ ചെറിയതായിരുന്നു.

Also Read: വെനസ്വേലയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 22 മരണം; അമ്പതിലധികം പേരെ കാണാതായി

ബർമീസ് പെരുമ്പാമ്പുകളെ മനുഷ്യർക്ക് ഉപദ്രവകരമായ ജീവികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  അതുകൊണ്ടുതന്നെ ഇവയുടെ ഇറക്കുമതി വിവിധ രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ കാൽവിനെതിരെ ചുമത്തിയ ശേഷം അംബാനിയയിൽ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 2018 ജൂലൈ 15 ന് വടക്കന്‍ ന്യൂയോര്‍ക്കിലേക്ക് കടന്ന ബസില്‍ കാല്‍വിന്‍ പാമ്പുകളെ ഒളിപ്പിച്ച് കടത്തിയതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also Read:  നായയെ വേട്ടയാടാൻ പോയ കടുവയ്ക്ക് കിട്ടി മുട്ടൻ പണി, നോക്കി നിന്ന സിംഹവും കുലുങ്ങിയില്ല..! വീഡിയോ വൈറൽ

ബര്‍മീസ് പെരുമ്പാമ്പുകളുടെ കടത്ത് അന്താരാഷ്ട്ര നിയമ പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നതിനാലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.  ഫെഡറല്‍ കള്ളക്കടത്ത് കുറ്റം ചുമത്തി ന്യൂയോര്‍ക്ക് തലസ്ഥാനമായ അല്‍ബാനിയിലെ കോടതിയില്‍ ഈ ആഴ്ച കാൽവിനെ ഹാജരാക്കിയ ശേഷം വിചാരണയ്ക്കായി വിട്ടയച്ചു. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നായ ബര്‍മീസ് പെരുമ്പാമ്പ് അതിന്റെ ജന്മദേശമായ ഏഷ്യയില്‍ ഭീഷണി നേരിടുന്നുണ്ടെങ്കിലും ഈ ഇനം യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഫ്‌ലോറിഡയില്‍ അവിടുത്തെ മൃഗങ്ങള്‍ക്ക് ഭീഷണിയാണ്. കാനഡയില്‍ നിന്ന് മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ കടത്തിയെന്നാരോപിച്ച കാല്‍വിന്‍ ബൗട്ടിസ്റ്റ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പരമാവധി 20 വര്‍ഷം തടവും 250,000 ഡോളര്‍ പിഴയും ലഭിക്കുമെന്നതിൽ സംശയമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News