Nobel: യോൺ ഫോസേ സാഹിത്യത്തിനുള്ള നോബേൽ കരസ്ഥമാക്കി

Nobel Prize for Literature: സാഹിത്യത്തിനുള്ള നോബൽ സമ്മാനം സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ സ്വീഡിഷ് അക്കാദമിയാണ് നൽകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 5, 2023, 05:37 PM IST
  • 1895-ൽ ആൽഫ്രഡ് നോബലിന്റെ ഇഷ്ടപ്രകാരം സ്ഥാപിച്ച അഞ്ച് നൊബേൽ സമ്മാനങ്ങളിൽ ഒന്നാണിത്.
  • 1989 മുതലുള്ള എഴുത്തുജീവിതത്തില്‍ രചിക്കപ്പെട്ട മുപ്പത് പുസ്തകങ്ങള്‍ നാല്‍പ്പതിലേറെ ഭാഷകളിലേക്ക് മൊഴി മാറ്റപ്പെട്ടിട്ടുണ്ട്.
Nobel: യോൺ ഫോസേ സാഹിത്യത്തിനുള്ള നോബേൽ കരസ്ഥമാക്കി

ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം കരസ്ഥമാക്കി നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോൺ ഫോസേ. നാടകങ്ങൾ, നോവലുകൾ, കവിതാ സമാഹാരങ്ങൾ, ഉപന്യാസങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, വിവർത്തനങ്ങൾ എന്നീ മേഖലകളിൽ പ്രശസ്തനാണ് അദ്ദേഹം. സാഹിത്യത്തിനുള്ള നോബൽ സമ്മാനം സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ സ്വീഡിഷ് അക്കാദമിയാണ് നൽകുന്നത്. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ എഴുത്താണ് ഫൊസ്സേയുടേതെന്ന് നോര്‍വീജിയന്‍ അക്കാദമി പറഞ്ഞു. 

1895-ൽ ആൽഫ്രഡ് നോബലിന്റെ ഇഷ്ടപ്രകാരം സ്ഥാപിച്ച അഞ്ച് നൊബേൽ സമ്മാനങ്ങളിൽ ഒന്നാണിത്. ഡിസംബർ 10 ന് സ്റ്റോക്ക്ഹോമിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ രാജാവ് കാൾ പതിനാറാമൻ ഗുസ്താഫിൽ നിന്ന് ഫോസ് നോബൽ സ്വീകരിക്കും.  1989 മുതലുള്ള എഴുത്തുജീവിതത്തില്‍ രചിക്കപ്പെട്ട മുപ്പത് പുസ്തകങ്ങള്‍ നാല്‍പ്പതിലേറെ ഭാഷകളിലേക്ക് മൊഴി മാറ്റപ്പെട്ടിട്ടുണ്ട്. 1959-ല്‍ നോര്‍വേയുടെ പടിഞ്ഞാറന്‍ തീരത്താണ് ഫോസേ ജനിച്ചത്. 1983-ല്‍ പുറത്തിറങ്ങിയ ചുവപ്പ്, കറുപ്പ് (Red, Black) എന്ന നോവലിലൂടെയാണ് അദ്ദേഹം ഫിക്ഷന്‍ ലോകത്തേക്കുള്ള തന്റെ കാൽവെപ്പ് നടത്തുന്നത്. Scenes From Childhood എന്ന കഥാസമാഹാരവും Melancholy എന്ന നോവലും ഫൊസ്സേ സാഹിത്യത്തിലെ പ്രധാനപ്പെട്ട രണ്ട് കൃതികളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News