ആദ്യമായി കൊവിഡ് കേസ് സ്ഥിരീകരിച്ചെന്ന് ഉത്തര കൊറിയ; രാജ്യത്ത് ലോക്ക് ഡൗൺ

ലീഡർ കിം ജോങ് ഉൻ രാജ്യവ്യാപകമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

Written by - Zee Malayalam News Desk | Last Updated : May 12, 2022, 01:59 PM IST
  • കൊറോണ വൈറസ് പടരുന്നത് തടയാൻ രാജ്യത്തെ എല്ലാ നഗരങ്ങളിലും കർശനമായി നിയന്ത്രണം കടുപ്പിക്കും
  • പലർക്കും പനി ലക്ഷണങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നു
  • കോവിഡ് വാക്സിൻ നൽകാൻ കിം ജോങ് ഉൻ വിസമ്മതിച്ചിരുന്നു
ആദ്യമായി കൊവിഡ് കേസ് സ്ഥിരീകരിച്ചെന്ന് ഉത്തര കൊറിയ; രാജ്യത്ത് ലോക്ക് ഡൗൺ

ഉത്തരകൊറിയയിലെ പ്യോങ്യാങ് പ്രവിശ്യയിൽ ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലീഡർ കിം ജോങ് ഉൻ രാജ്യവ്യാപകമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു . രാജ്യത്തിൻ്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്നുണ്ടായ ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും റിപ്പോർട്ടുകളുമുണ്ട്.

പലർക്കും പനി ലക്ഷണങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതിനാൽ മെയ് 11 മുതൽ ഉത്തര കൊറിയയിൽ ആളുകൾ വീടുകളിൽ  തന്നെ തുടരണമെന്നും നിർദേശം ഉണ്ട്. കൊറോണ വൈറസ് പടരുന്നത് തടയാൻ രാജ്യത്തെ എല്ലാ നഗരങ്ങളിലും കർശനമായി നിയന്ത്രണം കടുപ്പിക്കുകയും ആവശ്യമെങ്കിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താം എന്നും  കിം ഉത്തരവിട്ടു.

എന്നാൽ രണ്ടരക്കോടി ജനങ്ങളുളള ഉത്തര കൊറിയയിൽ നിരവധി പേർക്ക് ഇതിനോടകം തന്നെ കോവിഡ് ഉണ്ടാകുമെന്നാണ ആരോഗ്യനിരീക്ഷകർ പറയുന്നത്. 2020 -ൽ കോവിഡ് വ്യാപനമുണ്ടായപ്പോൾ മുതൽ ഉത്തര കൊറിയ സ്വീകരിച്ചിട്ടുള്ള ഒരേയൊരു പ്രതിരോധ മാർഗം അതിർത്തികൾ പൂർണമായും അടച്ചിടുക എന്നത് മാത്രമാണ്. ചരക്കു ഗതാഗതം പോലും ഈ സമയത്ത് നിരോധിക്കപ്പെട്ടത് കടുത്ത ആവശ്യവസ്തുക്ഷാമത്തിനും ഇടയാക്കിയിട്ടുണ്ട്. 

അന്താരാഷ്ട്ര ഏജൻസികൾ വാക്സിൻ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ജനങ്ങൾക്ക്  കോവിഡ് വാക്സിൻ നൽകാൻ കിം ജോങ് ഉൻ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിൽ, വളരെ വലിയൊരു കോവിഡ് വ്യാപനത്തിന്റെ ഭീഷണിയിലാണ് കൊറിയയിലെ ജനങ്ങൾ എന്ന മുന്നറിയിപ്പാണ്  അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ നൽകുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News