ഹിജാബ് ധരിച്ചില്ല: ഇറാനിയന്‍ യുവതിയുടെ ആക്രോശം

ഹിജാബ് ധരിക്കാതെ കാറോടിച്ച പെണ്‍കുട്ടിക്ക് നേരെ ഇറാനിയന്‍ യുവതിയുടെ ആക്രോശം. 

Last Updated : Aug 3, 2018, 02:27 PM IST
ഹിജാബ് ധരിച്ചില്ല: ഇറാനിയന്‍ യുവതിയുടെ ആക്രോശം

ഇറാന്‍: ഹിജാബ് ധരിക്കാതെ കാറോടിച്ച പെണ്‍കുട്ടിക്ക് നേരെ ഇറാനിയന്‍ യുവതിയുടെ ആക്രോശം. 

ട്രാഫിക്കിനിടയിലാണ് ഹിജാബ് ധരിക്കാതെ വാഹനമോടിക്കുന്ന പെണ്‍കുട്ടി ഇറാനിയന്‍ യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇങ്ങനെ ചെയ്യാനുള്ള ധൈര്യം നിനക്കെവിടുന്നു കിട്ടി? എന്ന് ചോദിച്ചാണ് അവര്‍ ആക്രോശിച്ചത്.

ഇത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ ശ്രദ്ധിക്കാറില്ലെന്ന് കാറിലിരുന്ന പെണ്‍കുട്ടി പ്രതികരിച്ചതോടെ സംഗതി വീണ്ടും വഷളായി. ഇതോടെ ദേഷ്യം അടക്കാന്‍ സാധിക്കാത്ത യുവതി കാറില്‍ നിന്നിറങ്ങി പെണ്‍കുട്ടിയുടെ കാറിനു സമീപത്തേക്ക് ചെല്ലുകയായിരുന്നു. 

ഇങ്ങനെ സമൂഹത്തില്‍ ഇറങ്ങി നടക്കാന്‍ നിനക്കെങ്ങനെ ധൈര്യമുണ്ടായി എന്നും ചോദിച്ച് അവര്‍ വീണ്ടും ഡ്രൈവിംഗ് സീറ്റിലിരുന്ന പെണ്‍കുട്ടിയോട് ദേഷ്യപ്പെട്ടു. 

ഡ്രൈവര്‍ സീറ്റിലിരുന്ന പെണ്‍കുട്ടിയുടെ കയ്യില്‍ ഹിജാബ് ധരിച്ചെത്തിയ യുവതി കടന്ന് പിടിക്കുകയും പുറത്തോട്ട് വലിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ കാറിലുണ്ടായിരുന്ന രണ്ടാമത്തെ യുവതി ബഹളം വച്ചു.

ഹിജാബ് ധരിക്കുന്നത് ഇവിടുത്തെ നിയമമാണെന്നും അത് പാലിക്കണമെന്നും വീണ്ടും വീണ്ടും ഇവര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

മൈ സ്റ്റെല്‍ത്തി ഫ്രീഡം എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ഇറാനിയന്‍ യുവതികളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പാണ് മൈ സ്റ്റെല്‍ത്തി ഫ്രീഡം. 

1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനില്‍ ഹിജാബ് നിര്‍ബന്ധമാണ്. യുവതികള്‍ പുറത്തിറങ്ങിയാല്‍ മുഖവും കൈകളും കാല്‍പാദങ്ങളും മാത്രമേ പുറത്ത് കാണാവൂ എന്നാണ് ഇവിടത്തെ നിയമം.

Trending News