FATF Grey List: ഭീകരവാദത്തിനെതിരെ ധനസഹായം; പാക്കിസ്ഥാൻ ഗ്രേ ലിസ്റ്റിൽ തുടരും

FATF Grey List: പാക്കിസ്ഥാൻ FATF- ന്റെ 'ഗ്രേ ലിസ്റ്റിൽ' (Grey List) തുടരും. ഭീകരവാദ പ്രവർത്തനങ്ങൾ പൂർണ്ണമായും നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ പാക്കിസ്ഥാനെ (Pakistan) ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്തുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (FATF).  

Written by - Zee Malayalam News Desk | Last Updated : Oct 22, 2021, 07:50 AM IST
  • പാകിസ്ഥാൻ FATF ഗ്രേ ലിസ്റ്റിൽ തുടരും
  • ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതാണ് കാരണം
  • എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ തുർക്കിയും ഉൾപ്പെടുന്നു
FATF Grey List: ഭീകരവാദത്തിനെതിരെ ധനസഹായം; പാക്കിസ്ഥാൻ ഗ്രേ ലിസ്റ്റിൽ തുടരും

ന്യൂഡൽഹി: FATF Grey List: പാകിസ്ഥാൻ (Pakistan) തൽക്കാലം ഗ്രേ ലിസ്റ്റിൽ തന്നെ തുടരുമെന്ന് തീവ്രവാദ ഫണ്ടിംഗ് മോണിറ്ററിംഗ് ബോഡി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF) അറിയിച്ചു.

ഹാഫിസ് സയീദ്, മസൂദ് അസ്ഹർ തുടങ്ങിയ യുഎൻ നിയുക്ത ഭീകരർക്കെതിരെ നടപടിയെടുക്കാത്തിടത്തോളം പാക്കിസ്ഥാനെ (Pakistan) ഗ്രേ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യില്ല. സയീദും അസ്ഹറും ഇന്ത്യയുടെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

Also Read: 'TRUTH Social': പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ഡൊണാൾഡ് ട്രംപ്

എഫ്എടിഎഫ് സെഷനിലാണ് തീരുമാനം (Decision taken in FATF session)

FATF ന്റെ ഓൺലൈൻ സെഷന്റെ സമാപനത്തിലാണ് തീരുമാനമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് ചെയർമാൻ മാർക്കസ് പ്ലെയർ (Marcus Player) പറഞ്ഞു. പാക്കിസ്ഥാന്റെ (Pakistan) പ്രവർത്തന നയത്തിനെതിരെ FATF ആഗ്രഹിക്കുന്നത് പാക്കിസ്ഥാൻ തീവ്രവാദ ഫണ്ടിംഗിനെതിരെ നടത്തിയ അന്വേഷണം മുന്നോട്ട് വയ്ക്കണമെന്നും ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച തീവ്രവാദികൾക്കും അവരുടെ സഖ്യകക്ഷികൾക്കുമെതിരെ നടപടിയെടുക്കണമെന്നുമാണെന്ന് പ്ലെയർ പറഞ്ഞു.

2018 മുതൽ പാകിസ്ഥാൻ ഗ്രേ ലിസ്റ്റിലാണ് (Pakistan is in gray list since 2018)

2018 മുതൽ എഫ്ടിഎഎഫിന്റെ (FATF) ഗ്രേ ലിസ്റ്റിലുണ്ട് പാക്കിസ്ഥാൻ (Pakistan). സഭ കണ്ടെത്തിയ തീവ്രവാദ ഗ്രൂപ്പുകളുടെ മുതിർന്ന നേതാക്കളുടെയും കമാൻഡർമാരുടെയും അന്വേഷണത്തിലും പ്രോസിക്യൂഷനിലും പുരോഗതിയില്ലാത്തതിനാലാണ് പാക്കിസ്ഥാനെ 'ഗ്രേ ലിസ്റ്റിൽ' ഉൾപ്പെടുത്തിയിരിക്കുന്നത്. 

Also Read: Covid & Suicide : കോവിഡ് കാലത്ത് കുട്ടികളിൽ ആത്മഹത്യ പ്രവണതകൾ വർധിച്ചുവെന്ന് പഠനം

ഭീകരവാദികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാൻ കഴിയാത്ത സാഹചര്യത്തിലാണ് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്തുമെന്ന് ഈ കഴിഞ്ഞ ജൂണിൽ എഫ്എടിഎഫ് വ്യക്തമാക്കിയിരുന്നു. 

ഭീകരവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതിന് ശേഷം മാത്രമേ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കൂ. മാത്രമല്ല ഗ്രേ ലിസ്റ്റിൽ ഇടം പിടിച്ചതിനാൽ, അന്താരാഷ്‌ട്ര നാണയ നിധി (IMF), ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് (ADB), യൂറോപ്യൻ യൂണിയൻ തുടങ്ങിയവയിൽ നിന്ന് പാക്കിസ്ഥാന് (Pakistan) എളുപ്പത്തിൽ സാമ്പത്തിക സഹായം ലഭിക്കില്ല. 

Also Read: Bank Strike: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; ഇടപാടുകളെല്ലാം ഇന്ന്  തടസപ്പെടും

 

പാക്കിസ്ഥാനൊപ്പം തുർക്കിയും ഗ്രേ ലിസ്റ്റിലുണ്ട്. തുർക്കിയും തങ്ങളുടെ പ്രവർത്തന പദ്ധതിയിൽ എടുത്ത നടപടി കാണിക്കേണ്ടിവരുമെന്ന് എഫ്എടിഎഫ് പ്രസിഡന്റ് പ്ലെയർ പറഞ്ഞു. എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ നിന്ന് മൗറീഷ്യസും ബോട്സ്വാനയും പുറത്തായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News