2018ലെ മികച്ച രാഷ്​ട്രീയക്കാരന്‍!!

അദ്ദേഹം നല്‍കിയ രാഷ്ട്രീയ സംഭാവനകല്‍ പരിഗണിച്ചാണ് പുരസ്കാരം.

Updated: Mar 11, 2019, 01:48 PM IST
2018ലെ മികച്ച രാഷ്​ട്രീയക്കാരന്‍!!

ല​ണ്ട​ന്‍: ബ്രി​ട്ട​നി​ലെ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ മി​ക​ച്ച രാ​ഷ്​​ട്രീ​യ​ക്കാ​ര​നായി ല​ണ്ട​ന്‍ മേ​യ​ര്‍ സാ​ദി​ഖ്​ ഖാ​ന്‍. യുകെയിലെ ഹൗസ് ഓഫ് കോമണ്‍ കോംപ്ലക്സില്‍ നടന്ന വാര്‍ഷിക പുരസ്കാര ചടങ്ങിലാണ് സാ​ദി​ഖ്​ ഖാ​നെ മികച്ച രാഷ്ട്രീയക്കാരനായി തിരഞ്ഞെടുത്തത്. 

ഇതോടെ, ബ്രി​ട്ട​നി​ലെ 'ഏ​ഷ്യ​ന്‍ വോ​യ്​​സ്​' എന്ന പത്രം നല്‍കുന്ന 'പൊളിറ്റിക്കല്‍ ആന്‍ഡ്‌ പബ്ലിക് ലൈഫ് അവാര്‍ഡി'നാണ് സാദിഖ് അര്‍ഹാനായിരിക്കുന്നത്.  

അദ്ദേഹം നല്‍കിയ രാഷ്ട്രീയ സംഭാവനകല്‍ പരിഗണിച്ചാണ് പുരസ്കാരം. യുകെയുടെ പ്രതിരോധ സെക്രട്ടറി ഗാവിൻ വില്യംസൺ മികച്ച ക്യാബിനറ്റ് സെക്രട്ടറിയായും ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ ബ്രിട്ടനിലെ മികച്ച യാഥാസ്ഥിതിക  പാര്‍ട്ടി എംപിയായും തിരഞ്ഞെടുക്കപ്പെട്ടു. 

മികച്ച അന്താരാഷ്ട്ര ഹോട്ടലായി ലീല ഇന്‍റര്‍നാഷണല്‍ ഹോട്ടലും, മികച്ച കൊമേഡിയനായി ബ്രിട്ടീഷ്‌-ഇന്ത്യന്‍ കൊമേഡിയന്‍ പോള്‍ ചൗധരിയെയും തിരഞ്ഞെടുത്തു. 

ലണ്ടനിലെ ഡല്‍ഹി സ്ട്രീറ്റ് ഫുഡ് റെസ്റ്റോറന്‍റായ 'ഹാങ്കീസ്' മികച്ച റെസ്റ്റോറന്‍റായി തിരഞ്ഞെടുത്തു. പോയ വര്‍ഷം സമൂഹത്തില്‍ പ്രത്യേക പ്രഭാവമുണ്ടാക്കിയ പ്രമുഖര്‍ക്ക് നല്‍കുന്ന ആദരമാണ് 'പൊളിറ്റിക്കല്‍ ആന്‍ഡ്‌ പബ്ലിക് ലൈഫ് അവാര്‍ഡ്‌സ്'.

അന്താരാഷ്‌ട്ര രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ചലച്ചിത്ര താരങ്ങള്‍ എന്നിങ്ങനെ സാധാരണ ജനങ്ങള്‍ വരെ ഈ പുരസ്കാരത്തിനായി പരിഗണിക്കപ്പെടും.