വാര്‍ദ്ധക്യത്തിലും അതിസുന്ദരി, രഹസ്യം മൂത്രം!

സ്പോർട്സ് ടോപ്പും ഹോട് പാന്റ്സും റബ്ബർ സോക്‌സും ധരിച്ച മഡോണയുടെ വലത് കയ്യിൽ ഒരു മുറിവുണ്ട്. ഐസ് വെള്ളത്തിൽ ആഴ്ന്നിറങ്ങുമ്പോൾ കാലിലെ മറ്റൊരു മുറിവും മഡോണ തുറന്നു കാട്ടുന്നു.

Sneha Aniyan | Updated: Nov 26, 2019, 07:22 PM IST
വാര്‍ദ്ധക്യത്തിലും അതിസുന്ദരി, രഹസ്യം മൂത്രം!

വാഷിംഗ്ടൺ: അറുപത്തിയൊന്നുകാരിയായ പോപ്‌ താരം മഡോണയ്ക്ക് മക്കള്‍ ആറാണ്. 
എന്നാല്‍, 'പോപ്‌ രാജ്ഞി' എന്നറിയപ്പെടുന്ന മഡോണയുടെ യുവത്വമുള്ള ചർമ്മവും ശരീരത്തിന്‍റെ ആരോഗ്യവും അവരില്‍ ഇപ്പോഴും ചെറുപ്പം നിലനിര്‍ത്തുന്നു.  

എങ്ങനെയാണ് മഡോണ ഇങ്ങനെ ശരീരവും സൗന്ദര്യവും നിലനിര്‍ത്തുന്നത് എന്നാണോ?

അടുത്തിടെ, ഗായിക തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇതിനുള്ള ഉത്തരം. 

പുലര്‍ച്ചെ മൂന്ന് മണിക്ക് 'Ice Bath' ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ബാത്ത് റൂമിലെ പ്രത്യേക ടബിലാണ് ഐസ്ബാത്തിനുവേണ്ടി  ഒരുക്കിയിരിക്കുന്നത്. 41 ഡിഗ്രിയിൽ ഒരു ഐസ് ബാത്ത് പരിക്കുകൾക്ക് മികച്ച മരുന്നെന്നാണ് മഡോണ പറയുന്നത്.

സ്പോർട്സ് ടോപ്പും ഹോട് പാന്റ്സും റബ്ബർ സോക്‌സും ധരിച്ച മഡോണയുടെ വലത് കയ്യിൽ ഒരു മുറിവുണ്ട്. ഐസ് വെള്ളത്തിൽ ആഴ്ന്നിറങ്ങുമ്പോൾ കാലിലെ മറ്റൊരു മുറിവും മഡോണ തുറന്നു കാട്ടുന്നു.

ഏകദേശം ഒരു മിനിട്ടിന് ശേഷം റബർ സോക്സ്‌ അഴിച്ചു മാറ്റി, ചുവന്നു തുടുത്ത തന്റെ കാലിലെ ചർമ്മം ക്യാമറക്ക് മുന്നിൽ മഡോണ തുറന്നു കാട്ടുന്നു.

"അങ്ങനെയാണ് നിങ്ങൾ എത്ര തണുപ്പുണ്ടെന്ന് മനസ്സിലാക്കുന്നത്," മഡോണ പറയുന്നു. ഇത് മുറിവുണക്കുമത്രേ.

കുളി കഴിഞ്ഞാലുടന്‍ പൈന്‍ മുക്കാല്‍ കപ്പ്‌ മൂത്രം കുടിക്കുന്നതാണ് താരത്തിന്‍റെ പതിവ്. സ്വന്തം മൂത്രം തന്നെയാണ് താര൦ കുടിക്കുന്നത്. 

എന്നാല്‍, ഒറ്റയടിക്ക് മൂത്രം കുടിച്ച് തീര്‍ക്കാന്‍ പാടില്ലെന്ന്, വളരെ സാവധാനത്തില്‍ കുടിച്ചാല്‍ മാത്രമേ ഫലമുണ്ടാകൂവെന്നും താരം പറയുന്നു. 

ഐസ് ബാത്ത് കഴിഞ്ഞാലുടനാണ് മൂത്രം കുടിക്കാൻ ഏറ്റവും നല്ല സമയമെന്നും താരം പറഞ്ഞു. 

മുൻപ് കാലിലെ 'അത്ലറ്സ് ഫുട്' എന്ന രോഗം മാറാൻ സ്വന്തം കാലിൽ മൂത്രം ഒഴിക്കാറുണ്ടെന്നു മഡോണ വെളിപ്പെടുത്തിയിട്ടുണ്ട്.

ഐസ്ബാത്തിനും മൂത്രംകുടിക്കുമൊപ്പം ആഹാരക്രമീകരണങ്ങളും ചിട്ടയായ വ്യായാമവുമുണ്ട്. മഡോണ ലൂയിസ് ചിക്കോനെ റിച്ചീ എന്നാണ് മഡോണയുടെ മുഴുവൻ പേര്.