ഇന്റർനെറ്റിൽ മൃഗങ്ങളുടെ വീഡിയോകൾ വളരെ വേഗം വൈറലാകാറുണ്ട്. മൃഗങ്ങളുടെ വിവിധ തരത്തിലുള്ള രസകരമായ വീഡിയോകൾ നിരവധി പേരാണ് കാണാറുള്ളത്. ഇന്റർനെറ്റിൽ വൈറലാകുന്ന വീഡിയോകളിൽ വന്യജീവികളുടെ വീഡിയോ കാണാൻ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. കാരണം, കാട്ടിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ ആളുകൾക്ക് കൗതുകമുണ്ട്.
ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചില വീഡിയോകൾ കാണുമ്പോൾ സിംഹങ്ങളും കടുവകളും വനങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നവരാണെന്നും എല്ലാ മൃഗങ്ങളെയും വേട്ടയാടുന്നവരാണെന്നുമുള്ള വിശ്വാസങ്ങൾ തെറ്റിയേക്കാം. സിംഹങ്ങൾ എല്ലായ്പ്പോഴും കാട്ടിലെ ഏറ്റവും ശക്തരായ മൃഗങ്ങളല്ലെന്നും മറ്റ് മൃഗങ്ങളും ശക്തരാണെന്നും വീഡിയോകളിൽ നിന്ന് മനസ്സിലാക്കാം.
അത്തരത്തിൽ വൈറലായ ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ഒരു ഫുട്പാത്തിന് നടുവിൽ രണ്ട് ഭീമൻ സിംഹങ്ങൾ വിശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ട് കാണ്ടാമൃഗങ്ങൾ സിംഹങ്ങളുടെ സമീപത്തെത്തിയപ്പോൾ അവർ ഞെട്ടിപ്പോയി. ഉടൻ തന്നെ അവ എഴുന്നേറ്റ് പോകുന്നത് വീഡിയോയിൽ കാണാം.
Neither the Tiger,
Nor the lions are king of the jungle…
It’s all situation specific. https://t.co/hsOsONY1PS pic.twitter.com/0ocoQuvil2— Susanta Nanda (@susantananda3) September 6, 2023
ഈ വീഡിയോ ഒരു ചർച്ചയ്ക്ക് തുടക്കമിട്ടു, സിംഹങ്ങൾ കാണ്ടാമൃഗങ്ങളെ ഭയപ്പെടുന്നുവെന്ന് ചിലർ അവകാശപ്പെടുന്നു, മറ്റുചിലർ വാദിക്കുന്നത് വന്യമൃഗങ്ങൾ പരസ്പരം അവരുടെ പ്രദേശത്തെ മാനിക്കുന്നുവെന്നും അനാവശ്യ കലഹങ്ങളിൽ ഏർപ്പെടുന്നതിന് പകരം സമാധാനം നിലനിർത്താനാണ് ഇഷ്ടപ്പെടുന്നതെന്നുമാണ്.
“കടുവയോ സിംഹമോ കാട്ടിലെ രാജാക്കന്മാരല്ല... എല്ലാം സാഹചര്യങ്ങൾക്കനുസൃതമാണ്” എന്ന അടിക്കുറിപ്പോടെ ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ 18,000-ത്തിലധികം കാഴ്ചകൾ നേടുകയും നൂറുകണക്കിന് ലൈക്കുകൾ നേടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...