ഷെറിന്‍ കൊലപാതകം: സ്വന്തം കുഞ്ഞിന് വേണ്ടിയുള്ള വാദം മാതാപിതാക്കള്‍ ഉപേക്ഷിച്ചു

  

Last Updated : Jan 27, 2018, 02:09 PM IST
ഷെറിന്‍ കൊലപാതകം: സ്വന്തം കുഞ്ഞിന് വേണ്ടിയുള്ള വാദം മാതാപിതാക്കള്‍ ഉപേക്ഷിച്ചു

ഹൂസ്റ്റണ്‍: അമേരിക്കയില്‍ മരിച്ച ഷെറിന്‍ മാത്യൂസിന്‍റെ രക്ഷിതാക്കളായ സിനി മാത്യൂസും വെസ്‌ലി മാത്യൂസും സ്വന്തം കുട്ടിക്ക് വേണ്ടിയുള്ള അവകാശ വാദം ഉപേക്ഷിച്ചു.  രക്ഷിതാക്കളെന്ന നിലയില്‍ മൂത്ത കുട്ടിയുടെ മേലുള്ള ഉത്തവാദിത്വം നിറവേറ്റാന്‍ വെസ്‌ലിക്കും സിനിക്കും കഴിഞ്ഞില്ലയെന്നു കണ്ടെത്തിയ കോടതി സ്വന്തം കുട്ടിയായ നാല് വയസ്സുകാരിയെ  കാണാനുള്ള അവകാശം നിഷേധിച്ചിരുന്നു. 

തുടര്‍ന്ന് വാദം നടക്കുന്നതിനിടെയാണ് അവകാശ വാദം ഉപേക്ഷിക്കുകയാണെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയെ അറിയിച്ചത്.  നിലവിലെ സാഹചര്യത്തില്‍ രണ്ടാമത്തെ കുട്ടിക്ക് ഏറ്റവും അനുയോജ്യമായ കാര്യം കുട്ടിക്ക് വേണ്ടിയുള്ള അവകാശ വാദം ഒഴിഞ്ഞുകൊടുക്കുക എന്നതാണെന്നും അതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും ഇവര്‍ക്ക് വേണ്ടി കേസ് വാദിക്കുന്ന അറ്റോര്‍ണി മിച്ച് നോള്‍ട്ട് അറിയിച്ചു.

2017 ഒക്‌ടോബര്‍ ഏഴിന് ഡാലസിലെ വീട്ടില്‍ നിന്നും കാണാതായ ഷെറിന്‍റെ മൃതദേഹം ഒരു കിലോമീറ്റര്‍ അകലെയുള്ള ഓടയില്‍ നിന്നും ഒക്ടോബര്‍  22ന് കണ്ടെത്തുകയായിരുന്നു. കേസില്‍ വെസ്‌ലി മാത്യൂസിനെതിരെ കൊലകുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. സിനി കൂട്ടുപ്രതിയാണ്.

Trending News