Viral Video: മൈതാനത്ത് കളി, ഗ്യാലറിയില്‍ പ്രണയാഭ്യര്‍ത്ഥന

കളി നടക്കുമ്പോള്‍ ഗ്യാലറിയില്‍ യുവാവ്‌ പ്രണയാഭ്യര്‍ത്ഥന നടത്തുന്നതാണ് ക്യാമറകണ്ണില്‍ പതിഞ്ഞത്.

Last Updated : Jul 16, 2018, 12:22 PM IST
 Viral Video: മൈതാനത്ത് കളി, ഗ്യാലറിയില്‍ പ്രണയാഭ്യര്‍ത്ഥന

ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഇന്ത്യ ഇംഗ്ലണ്ട് ഏകദിന മത്സരത്തിനിടെ പ്രണയാഭ്യര്‍ത്ഥന നടത്തി യുവാവ്. 

മത്സരങ്ങള്‍ക്കിടയില്‍ കാണികളുടെ വ്യത്യസ്തമായ ഭാവങ്ങള്‍ ക്യാമറകണ്ണില്‍ പകര്‍ത്തുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡ് ആണല്ലോ? അങ്ങനെയൊരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്.

കളി നടക്കുമ്പോള്‍ ഗ്യാലറിയില്‍ യുവാവ്‌ പ്രണയാഭ്യര്‍ത്ഥന നടത്തുന്നതാണ് ക്യാമറകണ്ണില്‍ പതിഞ്ഞത്. ഇന്ത്യ ഇംഗ്ലണ്ട് ഏകദിന മത്സരത്തിനിടെയാണ് സംഭവം. 

ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് സമയത്ത് നടന്ന പ്രണയാഭ്യര്‍ത്ഥന ക്യാമറയില്‍ പകര്‍ത്തുക മാത്രമല്ല ലോര്‍ഡ്‌സിലെ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ക്യാമറമാന് പിന്നാലെ തേര്‍ഡ് അമ്പയറും റൊമാന്റിക് രംഗങ്ങള്‍ ആസ്വദിച്ച് നിന്നതോടെ ഇരുവരുടെയും പ്രണയം മനോഹര കാഴ്ചയായി. 

ഡിസ്പ്ലേയില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ക്ക് താഴെ ‘ഡിസിഷന്‍ പെന്‍ഡിംഗ്’ എന്ന് തെളിയുകയും കമന്ററി നല്‍കുകയും ചെയ്തതോടെ രംഗം ഏറെ കൌതുകമുള്ളതായി മാറി. പ്രണയാഭ്യര്‍ത്ഥനയ്ക്ക് യുവതി സമ്മതം നല്‍കിയതോടെ ‘ഷീ സെഡ് യെസ്’ എന്നും സ്‌ക്രീനില്‍ തെളിഞ്ഞു. 

മാത്രമല്ല മറുവശത്ത് പന്തെറിയാനെത്തിയ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ ബോളെറിയാതെ രംഗങ്ങള്‍ക്ക് കൈയ്യടിച്ചു. 

ഇംഗ്ലണ്ട് ക്രിക്കറ്റ്, സ്കൈ സ്പോര്‍ട്സ് ക്രിക്കറ്റ് എന്നീ ട്വിറ്റര്‍ പേജുകള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുക്കൊണ്ട് വീഡിയോ ഷെയര്‍ ചെയ്തത്. രസകരമായ ഈ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Trending News