നഗ്നനായെത്തിയ കൊലയാളി റസ്‌റ്റോറന്റിലേക്ക് വെടിയുതിര്‍ത്തു; നാല് മരണം

അക്രമി നഗ്നനായിരുന്നുവെന്നും മുടിപറ്റെ വെട്ടിയ ഒരു വെള്ളക്കാരന്‍ ആയിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

Last Updated : Apr 22, 2018, 08:38 PM IST
നഗ്നനായെത്തിയ കൊലയാളി റസ്‌റ്റോറന്റിലേക്ക് വെടിയുതിര്‍ത്തു; നാല് മരണം

വാഷിംഗ്‌ടണ്‍: അമേരിക്കയിലെ ഒരു റസ്റ്റോറന്റില്‍ നഗ്നനായി എത്തിയ യുവാവ്‌ നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടടുത്തായിരുന്നു ആക്രമണം നടന്നത്. ടെന്നിസിയിലെ നാഷ്‌വെല്ലെയിലെ തെക്ക് കിഴക്കന്‍ നഗരപ്രാന്തത്തിലുള്ള അന്റിയോക്കിലെ വാഫ്‌ലെ ഹൗസ് റെസ്റ്റോറന്റിലാണ് ആക്രമണം ഉണ്ടായത്.

അക്രമി നഗ്നനായിരുന്നുവെന്നും മുടിപറ്റെ വെട്ടിയ ഒരു വെള്ളക്കാരന്‍ ആയിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ട്രാവിസ് റെയ്ന്‍കിംഗ് എന്ന 29 കാരനെ പൊലീസ് പിടികൂടിയത്. 

ഇയാള്‍ എത്തിയ വാഹനം റെസ്റ്ററോന്റിന്റെ മുന്നില്‍ ഉണ്ടായിരുന്നു. ഈ വാഹനം റെയ്ന്‍കിംഗിന്റെ പേരില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെടിവയ്പ്പില്‍ അമിത താത്പര്യം പ്രകടിപ്പിച്ചിരുന്നയാളായിരുന്നു റെയ്ന്‍കിംഗ് എന്നും പൊലീസ് പറയുന്നു.

Trending News