Sydney Mall Stabbing: സിഡ്നിയിലെ ഷോപ്പിങ് മാളിലുണ്ടായ കത്തിയാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു; അക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി

Sydney Shopping Centre Stabbing: തിരക്കേറിയ ഷോപ്പിങ് മാളിലാണ് ആക്രമണമുണ്ടായത്. ആറ് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

Written by - Zee Malayalam News Desk | Last Updated : Apr 13, 2024, 03:46 PM IST
  • പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്നിയിലെ മാളിൽ ആക്രമണമുണ്ടായത്
  • വെസ്റ്റ്ഫീൽഡ് ബോണ്ടി ജങ്ഷൻ മാളിലാണ് ആക്രമണമുണ്ടായത്
  • മാളിലേക്ക് കത്തിയുമായെത്തിയ അക്രമി നിരവധി പേരെ കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് റിപ്പോർട്ട്
Sydney Mall Stabbing: സിഡ്നിയിലെ ഷോപ്പിങ് മാളിലുണ്ടായ കത്തിയാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു; അക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി

ഓസ്ട്രേലിയ: സിഡ്നിയിലെ ഷോപ്പിങ് മാളിലുണ്ടായ കത്തിയാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. തിരക്കേറിയ ഷോപ്പിങ് മാളിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി.

പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്നിയിലെ മാളിൽ ആക്രമണമുണ്ടായത്. വെസ്റ്റ്ഫീൽഡ് ബോണ്ടി ജങ്ഷൻ മാളിലാണ് ആക്രമണമുണ്ടായത്. മാളിലേക്ക് കത്തിയുമായെത്തിയ അക്രമി നിരവധി പേരെ കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് റിപ്പോർട്ട്.

സംഭവ സമയത്ത് മാളിൽ വലിയ തിരക്കുണ്ടായിരുന്നു. ആക്രമണത്തിനിടെ പലരും മാളിലെ സൂപ്പർമാർക്കറ്റിലാണ് അഭയം തേടിയത്. ജനങ്ങൾ ഏകദേശം ഒരു മണിക്കൂറോളം സൂപ്പർ മാർക്കറ്റിൽ ഒളിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News