കാലിഫോര്‍ണിയ കാട്ടുതീ: ഞെട്ടല്‍ വിട്ടുമാറാതെ താര സുന്ദരി!

ഉത്തര സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയ ഭാഗത്തും ആണ് വൂള്‍സി കാട്ടുതീ പടര്‍ന്നത്. 

Last Updated : Nov 12, 2018, 12:53 PM IST
കാലിഫോര്‍ണിയ കാട്ടുതീ: ഞെട്ടല്‍ വിട്ടുമാറാതെ താര സുന്ദരി!

കാലിഫോര്‍ണിയ: പാരഡൈസിലെ കാട്ടുതീയില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്‍റെ ഞെട്ടല്‍ വിട്ടുമാറാതെ ദക്ഷിണേന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസന്‍. 

നൂറ്റാണ്ടിലെ ഏറ്റവും വലിയ കാട്ടുതീയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതിന്‍റെ ആശ്വാസം പങ്കുവച്ച്  ശ്രുതിയുടെ ട്വീറ്റ് ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. 

''കാലിഫോര്‍ണിയയില്‍ കാട്ടു തീ പടര്‍ന്നു പിടിക്കുന്നതിന്‍റെ ഒരു ദിവസം മുന്‍പ് വരെ മാലി ദ്വീപിലും ലോസ് ആഞ്ചല്‍സിലും ഉണ്ടായിരുന്നു. കാട്ടു തീയെ കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയില്ല. എല്ലാവരും സുരക്ഷിതമായി ഇരിക്കണ൦''- ശ്രുതി ട്വീറ്റ് ചെയ്തു.

അതേസമയം, വ്യാപക നാശനഷ്ടമുണ്ടാക്കിയ കാട്ടുതീ മൂലം  35 പേരെ കാണാതായതായാണ്  റിപ്പോര്‍ട്ട്‌. 29 പേരാണ് ഇതുവരെ മരിച്ചത്.

2,50,000 പേ​രെ ഇതുവരെ രക്ഷപ്പെടുത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആയി​ര​ക്ക​ണ​ക്കി​ന് വീടുകളും വാ​ഹ​ന​ങ്ങ​ളും കത്തി നശിക്കുകയും ചെയ്തു.

ഉത്തര സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയ ഭാഗത്തും ആണ് വൂള്‍സി കാട്ടുതീ പടര്‍ന്നത്. 

മാലിബു നഗരത്തിലെ പാതയോരത്ത് അടക്കം കാട്ടുതീ നഗരത്തിലേക്കും പടര്‍ന്നു.   ഇവിടെ പല വീടുകളും കത്തി നശിച്ചു. കാലാബസാസിലും മാലിബുവിലും ആണ് നാശനഷ്ടം കൂടുതലുണ്ടായത്.

നി​ര​വ​ധി ഹോ​ളി​വു​ഡ് താ​ര​ങ്ങ​ള്‍​ക്ക് വീടുകളുള്ള സ്ഥലമാണ് മാലിബു. ഹോളിവുഡ്‌ ഗാ​യി​ക ലേ​ഡി ഗാ​ഗ, ഓ​സ്ക​ര്‍ ജേ​താ​വാ​യ സം​വി​ധാ​യ​ക​ന്‍ ഗി​ല്ലെ​ര്‍​മോ ഡെ​ല്‍ തോറോ, ഹോളിവുഡ് നടന്‍ റെയന്‍ വില്‍സണ്‍, കിം ​ക​ര്‍​ദാ​ഷി​യാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ മാ​ലി​ബു​വി​ലെ വ​സ​തി​ക​ള്‍            ഒ​ഴി​ഞ്ഞു പോ​യ​തായാണ് റിപ്പോര്‍ട്ട്.

ഹാ​ലി ബെ​റി, ലി​യ​ണാ​ര്‍​ഡോ ഡി ​കാ​പ്രി​യോ, ജാ​ക്ക് നി​ക്കോ​ള്‍​സ​ണ്‍, ചാ​ള്‍​സ് തെറോ​ണ്‍, ബ്രാ​ഡ് പി​റ്റ് തു​ട​ങ്ങി​യ താ​ര​ങ്ങ​ള്‍​ക്കും മാ​ലി​ബ​വി​ല്‍ വീ​ടു​കളുണ്ട്.

ഹെ​ലി​കോ​പ്റ്റ​റു​ക​ളും വാ​ട്ട​ര്‍​ടാ​ങ്കു​ക​ളു​മടക്കം 2,200 അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ള്‍ തീ​കെ​ടു​ത്താ​ന്‍ പോ​രാ​ടു​കയാണെങ്കിലും അ​ടു​ത്ത​യാ​ഴ്ച      വ​രെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ര്‍ പറയുന്നത്.

സാ​ക്ര​മെ​ന്‍റോ​യി​ല്‍ വ്യാ​ഴാ​ഴ്ച പടര്‍ന്ന ​കാ​ട്ടു​തീയില്‍ വീ​ടു​ക​ളും ബി​സി​ന​സ് സ്ഥാപന​ങ്ങ​ളും ഉള്‍പ്പടെ 70,000 ഏ​ക്കറും 6,700 കെ​ട്ടി​ട​ങ്ങളും കത്തി നശിച്ചു. ​
 

Trending News