ഇസ്താന്‍ബുള്‍: സുഖമില്ലാത്ത കുഞ്ഞിനേയും കടിച്ചെടുത്ത് ആശുപത്രിയില്‍ എത്തിയ തള്ളപൂച്ചയുടെ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
ആയിരത്തിലധികം തെരുവ് പൂച്ചകളുള്ള തുര്‍ക്കിയിലെ നഗരമായ ഇസ്താംബുളിലാണ് സംഭവം. സമീപത്തുള്ള തെരുവിലെ പൂച്ചയാണ് കുഞ്ഞുമായി ആശുപത്രിയിലെത്തിയത്.
ആശുപത്രിയിലുണ്ടായിരുന്ന കാഴ്ചക്കാരില്‍ ഒരാളാണ് പൂച്ചക്കുഞ്ഞുമായി എത്തിയ തള്ളപൂച്ചയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
ആശുപത്രിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ പൂച്ചക്കുഞ്ഞിനെ ശുശ്രുഷിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ചിത്രങ്ങളും ഇതിനൊപ്പമുണ്ട്.
Yavrusu biraz haylaz biri, annesi bulduğu yerde kapıp götürüyor pic.twitter.com/GYvBXt3UQz
— Merve Özcan (@ozcanmerveee) April 27, 2020
Bugün hastanenin acilindeydik, bir kedi ağzında taşıdığı yavrusunu koşa koşa acile getirdi pic.twitter.com/lS7acpuWmg
— Merve Özcan (@ozcanmerveee) April 27, 2020
ആശുപത്രിയുടെ സമീപത്ത് വച്ചാണ് പൂച്ച കുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രിയിലെത്തിച്ച കുഞ്ഞിന് വേണ്ട പരിചരണം ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കി. കൂടാതെ, അമ്മ പൂച്ചയ്ക്ക് ആവശ്യമായ ഭക്ഷണവും പാലും നല്‍കുകയും ചെയ്തു.
ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച ശേഷം പൂച്ചകളെ മൃഗഡോക്ടറുടെ അരികിലെത്തിച്ചു. പൂച്ചക്കുട്ടി ഇപ്പോള്‍ നന്നായിരിക്കുകയാണെന്ന് ജീവനക്കാരില്‍ ഒരാളായ ബോറഡ് പാണ്ട പറഞ്ഞു.
''ഞങ്ങള്‍ ആശുപത്രിയുടെ എമര്‍ജന്‍സി റൂമിലായിരുന്നു. ഒരു പൂച്ച വായില്‍ തന്‍റെ കുഞ്ഞുമായെത്തിയപ്പോള്‍'' -എന്ന അടിക്കുറിപ്പോടെയാണ് പൂച്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.