പെണ്‍ക്കുട്ടി കുശുകുശുത്ത് സമ്പാദിക്കുന്നത് ലക്ഷങ്ങള്‍!!

ടവലുകൾ മടക്കുക, കുശുകുശുക്കുക, തലമുടി ചീകുക, മാഗസിൻ പേജുകൾ മറിയ്ക്കുക തുടങ്ങിയ ശാന്തമായ ജോലികൾ ഇതില്‍പ്പെടും. 

Last Updated : Sep 19, 2019, 05:08 PM IST
പെണ്‍ക്കുട്ടി കുശുകുശുത്ത് സമ്പാദിക്കുന്നത് ലക്ഷങ്ങള്‍!!

കുശുകുശുത്ത് പ്രതിവര്‍ഷം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന പെണ്‍ക്കുട്ടിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. ഇരുപതുകാരിയായ ലോറ്റി ഫെല്ലോസാണ് കുശുകുശുക്കുന്ന വീഡിയോ പോസ്റ്റ്‌ ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. 

ബാത്ത് യൂണിവേഴ്സിറ്റിയിലെ അക്കൗണ്ടി൦ഗ് ആന്‍ഡ്‌ ഫിനാന്‍സ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് ലോറ്റി.

ഓട്ടോണമസ് സെൻസറി മെറിഡിയൻ റെസ്പോണ്‍സി(ASMR)ലൂടെ ആളുകളെ ഉറങ്ങാല്‍ സഹായിക്കുകയെന്നാണ് ലോറ്റി തന്‍റെ വീഡിയോകളിലൂടെ ലക്ഷ്യമിടുന്നത്. 

തല, കഴുത്ത്, നട്ടെല്ല്, കാലുകൾ തുടങ്ങിയവയിലുണ്ടാകുന്ന ഒരു മൃദു വികാരമാണ് ASMR. ഈ വികാരം ആളുകളെ പെട്ടെന്ന് ഉറങ്ങാന്‍ സഹായിക്കുന്നു. 

ASMR പ്രവര്‍ത്തനക്ഷമമാക്കാന്‍ ചില ശബ്‌ദങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും സാധിക്കുമെന്നാണ് സ്ലീപ്‌ ഡോട്ട് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നത്. 

ടവലുകൾ മടക്കുക, കുശുകുശുക്കുക, തലമുടി ചീകുക, മാഗസിൻ പേജുകൾ മറിയ്ക്കുക തുടങ്ങിയ ശാന്തമായ ജോലികൾ ഇതില്‍പ്പെടും. 

ചെറുപ്പകാലം മുതല്‍ തന്നെ ASMR ശീലമാക്കിയ ലോറ്റി കഴിഞ്ഞ വര്‍ഷമാണ് ഇതേ പറ്റി കൂടുതല്‍ അറിയുന്നതും കൂടുതല്‍ ഇതിലേക്ക് മുഴുകിയതും. 

2018 സെപ്റ്റംബറിലാണ് ലോറ്റി തന്‍റെ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. തന്‍റെ മാനസികാരോഗ്യത്തെ സഹായിക്കാനുള്ള ഒരു ശീലമായി ആരംഭിച്ചതിനാല്‍ രാത്രികാലങ്ങളില്‍ മാത്രമേ ലോറ്റി ആദ്യമൊക്കെ വീഡിയോകള്‍ പോസ്റ്റ്‌ ചെയ്തിരുന്നുള്ളൂ. 

സബ്സ്ക്രൈബര്‍മാരുടെ എണ്ണം കുറവായതിനെ തുടര്‍ന്ന് പുതിയ ക്യാമറയും സംവിധാനങ്ങളും ഉപയോഗിച്ച് ലോറ്റി തന്‍റെ വീഡിയോകളുടെ ഗുണമേന്മ വര്‍ധിപ്പിച്ചു. 

87,000 സബ്സ്ക്രൈബര്‍മാരുള്ള ചാനലില്‍ ഇതുവരെ 170 വീഡിയോകളാണ് ലോറ്റി അപ്ലോഡ് ചെയ്തിരിക്കുന്നത്. മികച്ച സ്വീകാര്യത ലഭിക്കുന്ന വീഡിയോകളിലൂടെ പ്രതിവര്‍ഷം ഏകദേശം 40 ലക്ഷം രൂപയാണ് ലോറ്റി സമ്പാദിക്കുന്നത്. 

Trending News