ഗുഹയില്‍ അകപ്പെട്ടവരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഈ ഡോക്ടര്‍ നല്‍കിയ സേവനം ചെറുതല്ല

ഗുഹയില്‍ അകപ്പെട്ട കുട്ടികളുടെ കൂട്ടത്തില്‍ ആരോഗ്യം ക്ഷയിച്ചു തുടങ്ങിയവരെ ആദ്യം പുറത്തെത്തിക്കണമെന്ന നിര്‍ണായകമായ തീരുമാനത്തിന് പിന്നിലും ഈ ഡോക്ടര്‍ ആയിരുന്നു. 

Last Updated : Jul 15, 2018, 04:48 PM IST
ഗുഹയില്‍ അകപ്പെട്ടവരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഈ ഡോക്ടര്‍ നല്‍കിയ സേവനം ചെറുതല്ല

ബാങ്കോക്ക്: ലോകത്തെ ആശങ്കയുടേയും ആകാംക്ഷയുടേയും മുള്‍മുനയില്‍ നിര്‍ത്തിയ തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായത് ഓസ്‌ട്രേലിയക്കാരനായ ഡോ. റിച്ചാര്‍ഡ് ഹാരിസിന്‍റെ സാന്നിധ്യമാണ്. 

അവധിയാഘോഷിക്കാനായി തായ്‌ലന്‍ഡില്‍ എത്തിയ അദ്ദേഹം, അത് റദ്ദാക്കിയാണ് രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമാകുന്നത്. അവസാനത്തെ കുട്ടിയേയും പുറത്തെത്തിക്കുന്നതുവരെ തന്‍റെ സേവനം അദ്ദേഹം തുടര്‍ന്നു. കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ അവലോകനം ചെയ്ത്, മൂന്ന് ദിവസങ്ങളാണ് അവര്‍ക്കൊപ്പം ഡോ. ഹാരിസ് താമസിച്ചത്.

ഗുഹയില്‍ അകപ്പെട്ട കുട്ടികളുടെ കൂട്ടത്തില്‍ ആരോഗ്യം ക്ഷയിച്ചു തുടങ്ങിയവരെ ആദ്യം പുറത്തെത്തിക്കണമെന്ന നിര്‍ണായകമായ തീരുമാനത്തിന് പിന്നിലും ഈ ഡോക്ടര്‍ ആയിരുന്നു. 

ഹാരി എന്ന് അടുപ്പക്കാര്‍ വിളിക്കുന്ന ഡോ. റിച്ചാര്‍ഡ് ഹാരിസ് ഓസ്‌ട്രേലിയയില്‍ അനസ്‌തേഷ്യ വിദഗ്ദ്ധനാണ്. ഗുഹയില്‍ നിന്ന് ഒടുവിലത്തെ ആളും ഇറങ്ങിയ ശേഷമാണ് അദ്ദേഹം തന്‍റെ സേവനം അവസാനിപ്പിച്ച് പുറത്തേക്കുവന്നത്. 

പക്ഷെ എല്ലാവരുടെയും നന്ദിയും സ്‌നേഹവും ഏറ്റുവാങ്ങിയുള്ള അദ്ദേഹത്തിന്‍റെ ആനന്ദം അധിക സമയം നീണ്ടുനിന്നില്ല. രക്ഷാപ്രവര്‍ത്തനം അവസാനിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്‍റെ അച്ഛന്‍ മരണപ്പെടുകയായിരുന്നു. അതിനാല്‍ അദ്ദേഹം സ്വന്തം നാട്ടിലേക്ക് വേഗം തിരിക്കുകയും ചെയ്തു.

Trending News