വാഷിംഗ്ടൺ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സാജിദ് മിറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 50 ലക്ഷം ഡോളർ അതായത് 37 കോടിയോളം രൂപ ഇനാം പ്രഖ്യാപിച്ച് അമേരിക്ക. മുംബൈ ഭീകരാക്രമണം നടന്ന് 12 വർഷം പൂർത്തിയാകുമ്പോഴാണ് ഇത്തരം ഒരു പ്രഖ്യാപനവുമായി അമേരിക്ക (America) രംഗത്തെത്തുന്നത്.
സാജിദ് മിർ (Saajid Mir) ഏതെങ്കിലും രാജ്യത്ത് അറസ്റ്റിലാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനായുള്ള വിവരങ്ങള്‍ക്ക് അഞ്ച് ദശലക്ഷം യുഎസ് ഡോളര്‍ (5 Million dollar) വരെ വാഗ്ദാനം ചെയ്യുന്നുവെന്ന് യുഎസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
Also read: ഇറാന്റെ ആണവ ശസ്തരാജ്ഞനെ വെടിവച്ചു കൊന്നു; പിന്നിൽ ഇസ്രയേലെന്ന് ആരോപണം
2008 നവംബര്‍ 26 നാണ് രാജ്യത്തെ പത്ത് ലഷ്കർ ഭീകരർ മുംബൈയിൽ ഭീകരാക്രമണം (26/11 attack) നടത്തിയത്. മുംബൈയിലെ താജ്മഹല്‍ ഹോട്ടല്‍, ഒബ്റോയി ഹോട്ടല്‍, ലിയോപോള്‍ഡ് കഫെ, നരിമാന് ഹൗസ്, ഛത്രപതി ശിവജി ടെര്‍മിനസ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണം നടത്തിയ 9 ഭീകരവാദികളെ (9 terrorists) കൊല്ലുകയും രക്ഷപ്പെട്ട അജ്മൽ കസബിനെ പിടികൂടുകയും ശേഷം വധ ശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തു. സാജിദ് മിർ ആയിരുന്നു മുംബൈ ആക്രമണത്തിന്റെ ഓപ്പറേഷൻ മാനേജർ. 2011 ൽ ഇയാൾക്കെതിരെ യുഎസിലെ രണ്ട് ജില്ലാ കോടതികളിൽ കേസെടുക്കുകയും ഏപ്രിൽ 22 ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ശേഷം 2019 ൽ എഫ്ബിഐയുടെ കൊടുംതീവ്രവാദികളുടെ പട്ടികയിൽ മിറിനെ ഉൾപ്പെടുത്തിയിരുന്നു.
Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy